ഡോ. വീരേന്ദ്ര കുമാര്‍
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും പിന്നാക്കം നില്ക്കുന്നതുമായ പട്ടികജാതിക്കാര്‍, ഒബിസികള്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്(ഇബിസി), ഡിനോട്ടിഫൈഡ് ജാതികള്‍(ഡിഎന്‍ടി), ട്രാന്‍സ്ജെന്‍ഡര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്, സഫായികര്മചാരികള് തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും പ്രതിജ്ഞാബദ്ധമാണു സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം. സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണമുള്പ്പെടെ വിവിധ മേഖലകളില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഈ വിഭാഗങ്ങളിലെ ജനങ്ങളില്‍ ഗണ്യമായ പുരോഗതി കാണാന്‍ കഴിഞ്ഞു. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയവകുപ്പ്, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ നിരവധി സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
”ഇന്ത്യയിലെ പഠനത്തിനായി പട്ടികജാതിവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പുകള്‍” ദരിദ്ര കുടുംബങ്ങളില്‍നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ ആകെയുള്ള പ്രവേശന അനുപാതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 11-12 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ മൊത്തം പ്രവേശന അനുപാതം 2019-20ല്‍ 52.9% ആയിരുന്നു. 2020-21ല്‍ ഇത് 56.1%, 2021-22ല്‍ 61.5% എന്നിങ്ങനെയായിരുന്നു. 4.87 കോടിയിലധികം പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2014-15 മുതല്‍ 29,828.80 കോടിരൂപയുടെ കേന്ദ്രസഹായം ലഭിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ”പട്ടികജാതിക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള പ്രീ-മെട്രിക്സ്കോളര്ഷിപ്പ് പദ്ധതി”. 9-10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ മൊത്തം പ്രവേശന അനുപാതം 2019-20ല്‍ 83 ശതമാനവും 2020-21ല്‍ 84.8 ശതമാനവും 2021-22ല്‍ 84.9 ശതമാനവും ആയിരുന്നു. 2014-15 മുതല്‍ 2.31 കോടിയിലധികം പട്ടികജാതിവിദ്യാര്ഥികള്ക്ക് 3528.17 കോടിരൂപയുടെ കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ട്.
”മികച്ച നേട്ടങ്ങള്‍ കൈവരിച്ച യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ളസ്കോളര്ഷിപ്പ് (ശ്രേയസ്), പട്ടികജാതി-ഒബിസി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം (എഫ്സിഎസ്)” എന്നീ പദ്ധതികള്‍ക്ക് കീഴില്‍ 2014-15 മുതല്‍ 19,995-ലധികം പട്ടികജാതി-ഒബിസി വിദ്യാര്‍ഥികള്‍ക്ക് 109.79 കോടി രൂപയുടെകേന്ദ്രസഹായം അനുവദിച്ചു. ”പട്ടികജാതിക്കാര്‍ക്കുള്ള ടോപ് ക്ലാസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ (ടിസിഎസ്)” 2014-15 മുതല്‍ 21,988-ലധികം പട്ടികജാതിവിദ്യാര്ഥികള്ക്ക് 399.15 കോടിരൂപ അനുവദിച്ചു. ”പട്ടികജാതിവിദ്യാര്ഥികള്ക്കായുള്ള ദേശീയ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് സ്കീം (എന്‍ഒഎസ്)” പ്രകാരം 2014-15 മുതല്‍ പട്ടികജാതി, ഡീനോട്ടിഫൈഡ്, വിമുക്തവിഭാഗങ്ങള്, നാടോടി, അര്‍ധ നാടോടിവിഭാഗങ്ങള്; ഭൂരഹിതരായ കര്‍ഷകത്തൊഴിലാളി-പരമ്പരാഗത കരകൗശലത്തൊഴിലാളി വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നും തിരഞ്ഞെടുത്ത 950-ലധികം വിദ്യാര്‍ഥികള്‍ക്ക് 222.24 കോടിരൂപയുടെ കേന്ദ്രസഹായം അനുവദിച്ചു. 2014-15 മുതല്‍ ”പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ദേശീയഫെലോഷിപ്പ് (എന്‍എഫ്എസ്സി)” പ്രകാരം 21,066-ലധികം വിദ്യാര്‍ഥികള്‍ക്ക് 1628.89 കോടിരൂപ അനുവദിച്ചു. ”നിര്ദിഷ്ടമേഖലകളിലെ ഹൈസ്കൂളുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ പദ്ധതി(ശ്രേഷ്ഠ)”ക്കു കീഴില്‍ 2014-15 മുതല്‍ 3.18 ലക്ഷത്തിലധികംവിദ്യാര്ഥികള്ക്ക് 457.22 കോടിരൂപയുടെസഹായം അനുവദിച്ചു.
നൈപുണ്യവികസനം, വരുമാനം സൃഷ്ടിക്കുന്ന പദ്ധതികള്‍, മറ്റുസംരംഭങ്ങള്‍ എന്നിവയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പിഎം അനുസൂചിത് ജാതി അഭ്യുദയ്യോജന (പിഎം-എജെഎവൈ) ലക്ഷ്യമിടുന്നത്. മൂന്ന് മുന്‍കാല കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംയോജിപ്പിച്ചാണ് പിഎം-എജെഎവൈ സജ്ജമാക്കിയിരിക്കുന്നത്. പിഎംആദര്ശ് ഗ്രാമയോജനയുടെ മുമ്പുണ്ടായിരുന്ന പദ്ധതിയായ ആദര്‍ശ് ഗ്രാംകംപോണന്റ് പദ്ധതി, 2022-23ല്‍ 11500 ഗ്രാമങ്ങള്‍കൂടി ഉള്‍പ്പെടുത്തി, 4351 വില്ലേജുകള്‍ ഇതിനകം ആദര്‍ശ് ഗ്രാമമായി പ്രഖ്യാപിച്ചു. പട്ടികജാതി ഉപപദ്ധതിക്കുള്ള പ്രത്യേക കേന്ദ്രസഹായം- എസ്സിഎ മുതല്‍ എസ്സിഎസ്പി വരെ, ഓരോഗുണഭോക്താവിനും അല്ലെങ്കില്‍ കുടുംബത്തിനും ധനസഹായം 50,000 രൂപ, അല്ലെങ്കില്‍ പദ്ധതിച്ചെലവിന്റെ 50%-(ഇവയിലേതാണ് കുറവ് എന്നതനുസരിച്ച്); ഹോസ്റ്റല്കംപോണന്റ്- ബാബു ജഗ്ജീവന് റാം ഛത്രവാസ്യോജനയുടെ (ബിജെആര്സിവൈ) മുന്‍കാല പദ്ധതി. ഈ മൂന്നു പദ്ധതികളാണ് പിഎം-എജെഎവൈകേന്ദ്രാവിഷ്കൃത പദ്ധതിയായി സംയോജിപ്പിച്ചത്. 2023-24ലെ പിഎം-എജെഎവൈ പദ്ധതിക്ക് കീഴിലെ ആകെ അടങ്കല്‍ തുക 2050 കോടി രൂപയാണ്.
അഴുക്കുചാല്‍-സെപ്റ്റിക്ടാങ്ക്തൊഴിലാളികളുടെ മരണങ്ങള് തടയുന്നതിനും ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ”നാഷണല്‍ ആക്ഷന്‍ ഫോര്മെക്കാനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം (നമസ്തേ)” ലക്ഷ്യമിടുന്നത്. ബാങ്കുകള്‍ ധനസഹായം നല്കുന്ന പദ്ധതികള്‍ക്ക് 5 ലക്ഷം രൂപവരെ മൂലധന സബ്സിഡിയും പലിശസബ്സിഡിയും നല്കുന്നു. ”തോട്ടിപ്പണിക്കാരുടെ പുനരധിവാസത്തിനുള്ള സ്വയംതൊഴില്‍ പദ്ധതി(എസ്ആര്എംഎസ്)”യുടെ ഭാഗമായി, 2014-15 മുതല്‍ 22,294 തോട്ടിപ്പണിക്കാരും അവരുടെ ആശ്രിതരും വിവിധ നൈപുണ്യ വികസന പരിശീലന പരിപാടികളില്‍ പ്രവേശനം നേടിയിട്ടുണ്ട്. 508 ജില്ലകള്‍ മനുഷ്യരെക്കൊണ്ടു തോട്ടിപ്പണി ചെയ്യിക്കുകയില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.
മുതിര്‍ന്ന പൗരന്മാരുടെ പാര്‍പ്പിടം, സാമ്പത്തിക സുരക്ഷ, ഭക്ഷണം, ആരോഗ്യസംരക്ഷണം, മാനുഷിക ഇടപെടല്‍ അല്ലെങ്കില്‍ അന്തസ്സുറ്റജീവിതം എന്നിവ പരിപാലിക്കപ്പെടുന്ന അടല്‍ വയോഅഭ്യുദയ്യോജനയിലൂടെ (എവിവൈഎവൈ) 2014-15 മുതല്‍ 6,67,330 ഗുണഭോക്താക്കള്‍ക്കായി 511.81 കോടിരൂപ വിതരണം ചെയ്തു. 2019-20 മുതല്‍ 2022-23 വരെ ”മുതിര്‍ന്ന പൗരന്മാര്ക്കുള്ള സംസ്ഥാന കര്‍മപദ്ധതി(എസ്എപിഎസ്ആര്സി)”ക്കു കീഴില്‍ 43.13 കോടിരൂപ അനുവദിച്ചു. 2017-18 മുതല്‍ ആര്വിവൈയുടെ കീഴില്‍ സംഘടിപ്പിച്ച 265 ക്യാമ്പുകളില്‍ 2,99,942 ഗുണഭോക്താക്കള്‍ക്കായി 24,649.98 ലക്ഷം രൂപ മൂല്യമുള്ള 12,24,645 ഉപകരണങ്ങള്‍ വിതരണം ചെയ്തു.
32 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 272 ജില്ലകളിലായി 2020 ഓഗസ്റ്റ് 15ന് ”നഷാമുക്ത് ഭാരത്അഭിയാനു (എന്‍എംബിഎ)” തുടക്കംകുറിച്ചു. ഏകദേശം 3.08 കോടിയിലധികം യുവാക്കള്‍, 4000ത്തിലധികം യുവമണ്ഡലങ്ങള്, എന്‍വൈകെഎസ് &എന്‍എസ്എസ് സന്നദ്ധപ്രവര്‍ത്തകര്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. രാജ്യത്തുടനീളമുള്ള 6000ത്തിലധികം സ്കൂളുകളിലായി 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളെത്തി. തൊഴിലവസരങ്ങളോ സ്വയംതൊഴില്‍ സംരംഭങ്ങളോ കണ്ടെത്തുന്നതില്‍ ഉയര്‍ന്ന നിലവാരമുള്ള വൈദഗ്ധ്യം പ്രദാനം ചെയ്യാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് ”പ്രധാന് മന്ത്രി ദക്ഷത ഔര്‍ കുശാല്ത സമ്പത്ത് ഹിത്ഗ്രാഹി (പിഎം-ദക്ഷ്)”. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിഗുണഭോക്താക്കളുടെഎണ്ണം 32,097ഉം 2022-23ല്‍ ഇത് 35,484ഉം ആയിരുന്നു.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ അന്തസിനും പുരോഗതിക്കും വിവിധതരം ക്ഷേമപദ്ധതികള്‍ക്കുമായി സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം കഴിഞ്ഞ 9 വര്ഷമായിതുടര്ച്ചയായി പ്രവര്‍ത്തിക്കുകയാണ്. ഇതിലൂടെഅഭിമാനകരമായ നേട്ടങ്ങളും സ്വന്തമാക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: