ആലപ്പുഴ: സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം ലഭിക്കുന്നവര്‍ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിച്ച് അവര്‍ക്ക് നല്‍കാനുള്ള നിയമഭേഗദതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി അദ്ധ്യക്ഷനുമായ കെ. ചന്ദ്രദാസിന്റെ പോരാട്ടത്തിന്റെ വിജയം.
കൊടുങ്ങല്ലൂരിലെ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഓഫീസില്‍ നിന്ന് വിരമിച്ച ചന്ദ്രദാസ്, ആലപ്പുഴ കളക്ട്രേറ്റിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന കാലത്താണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം അന്ന് കളക്ടറായിരുന്ന ടി.വി. അനുപമ മുഖേന ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിന് കൈമാറിയത്. അത് സര്‍ക്കാര്‍ അംഗീകരിച്ച് 2018ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ആശ്രിത നിയമനം ലഭിക്കുന്നവര്‍ മറ്റ് ആശ്രിതരെ സംരക്ഷിക്കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് ലംഘിക്കുന്നവരില്‍ നിന്ന് 20 ശതമാനം ശമ്പളം പിടിച്ചെടുത്ത് ആശ്രീതര്‍ക്ക് നല്‍കണമെന്ന് ഭേദഗതിയും ചന്ദ്രദാസ് തന്നെയാണ് സമര്‍പ്പിച്ചത്. ധനകാര്യ, നിയമ വകുപ്പുകളുടെ ഉപദേശം കൂടി തേടിയ ശേഷം 25 ശതമാനം പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ കരടു തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
ചന്ദ്രദാസിനെ അഭിനന്ദിച്ച് സാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ കത്ത് അയച്ചിരുന്നു. കേരളാ ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(ഗുണ്ട ആക്ട്) നിലവില്‍ വന്നപ്പോള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവ് പഴുതുകളില്ലാതെ തയ്യാറാക്കിയും ചന്ദ്രദാസ് ശ്രദ്ധ നേടിയുരുന്നു. കരുവാറ്റ സ്വദേശിയായ ചന്ദ്രദാസ് ഇപ്പോള്‍ ആലപ്പുഴ പഴവീട്ടിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: