ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ദിനത്തില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ അഭിഷേക് പാല് വെങ്കലം നേടി. ആദ്യ ദിവസത്തെ ഇന്ത്യയുടെ ആദ്യമെഡല്‍. അഭിഷേകിന്റേയും ആദ്യ അന്താരാഷ്ട്രമെഡലാണ്.
ഡെക്കാത്ലണിലെ ആദ്യ ദിനം തേജസ്വിന് ശങ്കര്‍ ഗംഭീരമാക്കി. 4124 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. നാളെ നാല് ഇനങ്ങള്‍കൂടി ശേഷിക്കേ സ്വര്‍ണ്ണ മെഡലില്‍ ഏറെക്കുറെ ഉറപ്പാണ്.
400 മീറ്റര്‍ ഫൈനലില്‍ രാജേഷ് രമേശും മുഹമ്മദ് അജ്മലും യോഗ്യത നേടി. 45.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അജ്മല്‍ സെമിഫൈനലില്‍ നാലാമതായി ഫിനിഷ് ചെയ്യുകയും വേഗതയേറിയ നോണ്ഓട്ടോമാറ്റിക് ക്വാളിഫയറായി യോഗ്യത നേടുകയും ചെയ്തപ്പോള്‍, രമേഷ് തന്റെ സെമിഫൈനലില്‍ 45.91 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തി ഫൈനലിലെത്തി.
ഐശ്വര്യ മിശ്ര തന്റെ 400 മീറ്റര്‍ ഹീറ്റ്സില്‍ 53.58 സെക്കന്‍ഡില്‍ ഓടിയെത്തി ഫൈനലിലേക്ക് യോഗ്യത നേടി.
വനിതകളുടെ ജാവലിന്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അന്നു റാണി ഫൈനലില്‍ 59.10 മീറ്റര്‍ ചാടി നാലാമതായി. ഈ കലണ്ടര്‍ വര്‍ഷം 60 മീറ്റര്‍ പിന്നിടാന്‍ അന്നുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വനിതകളുടെ 1500 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ ലിലി ദാസ് 4:27.61 സെക്കന്‍ഡില്‍ ഏഴാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: