റൂസോ : ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. നായകന് ക്രെയ്ഗ് ബ്രാത്വെയ്റ്റും ശിവ്നരെയ്ന്‍ ചന്ദര്‍പോളിന്റെ മകന് തഗെനരെയ്ന്‍ ചന്ദര്പോളുമായിരുന്നു ഓപ്പണര്‍മാര്‍.മുഹമ്മദ് സിറാജും ജയ്ദേവ് ഉനദ്കട്ടും ഇന്ത്യന്‍ ബൗളിംഗിന് തുടക്കമിട്ടുയ 10 ഓവറിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ സ്പിന്നര്‍ അശ്വിനെ ഇറക്കി. ഫലവും കണ്ടു. ഓപ്പണര്‍മാര്‍ രണ്ടുപേരെയും പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്കി. 12 റണ്‍സ് എടുത്ത ചന്ദ്രപ്പോളിനെ കഌന്‍ ബൗള്‍ഡ് ആക്കിയപ്പോള്‍ ബ്രാത്വെയ്റ്റിനെ(20) രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. ആകെ 50 റണ്‍സ് ആകും മു്ന്‍പ് മൂന്നാമത്തെ വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. 2 റണ്‍സ് മാത്രം എടുത്ത റയിന്മണ് റിഫൈരിനെ ഷാര്‍ദൂല്‍ ഠാക്കൂര്‍ കീപ്പര്‍ ഇഷാന് കിഷന്റെ കയ്യിലെത്തിച്ചു.
ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്സ്വാളും ഇഷാന് കിഷനും അരങ്ങേറ്റം കുറിച്ചു. ആഭ്യന്തരക്രിക്കറ്റിലും കഴിഞ്ഞ ഐ.പി.എല്ലിലും മികച്ച ഫോമിലായിരുന്ന യശസ്വി ജയ്സ്വാള്‍ ഓപ്പണറായി കളിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പറാണ് ഇഷാന് കിഷന്
ഏറെ പുതുമുഖങ്ങളുമായാണ് ഇന്ത്യ പുതിയ പരമ്പരയ്ക്ക് ഇറങ്ങുന്നത്. ക്രിക്കറ്റില്‍ തലമുറമാറ്റത്തിന്റെ തുടക്കംകൂടിയാകും ഇത്. നായകനായി രോഹിത് ശര്‍മയും പരിചയസമ്പന്നരായ വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരുണ്ട്. മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ പേസ് പടയെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: