തൃശൂര്‍: ആവശ്യമായ വരുമാനം ലഭിച്ചിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകിപ്പിക്കുന്നത് ഓണാനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നതിന് വേണ്ടിയാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. രാജേഷ് ആരോപിച്ചു. എംപ്ലോയീസ് സംഘ് തൃശൂര്‍ ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും നിര്‍ദേശപ്രകാരം നടത്തുന്ന പരിഷ്‌കാരങ്ങള്‍ പരാജയപ്പെടുന്നതിന് തൊഴിലാളികളെ കുറ്റപ്പെടുത്തരുത്. രണ്ട് അംഗീകൃത യൂണിയനുകള്‍ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് നില്‍ക്കുമ്പോഴും തൊഴിലാളികള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി കൊടിപിടിക്കാനും സമരം ചെയ്യാനും ആര്‍ജവമുള്ള ഒരേയൊരു സംഘടന കെഎസ്ടിഇഎസ് (ബിഎംഎസ്) മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെഎസ്ടിഇഎസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.എസ്. സുനില്‍ അധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, സെക്രട്ടറി സേതു തിരുവെങ്കിടം, കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി ഇ.പി. ഗിരീഷ്, വൈ. പ്രസിഡന്റ് ഇ.പി. സോമന്‍, ട്രഷറര്‍ കെ. അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: