ബെംഗളൂരു: ബെല്‍ഗാമിലെ ജൈന മുനി ആചാര്യനായ നന്ദി മഹാരാജിന്റെ നിഷ്ഠൂരമായ കൊലപാതകം ഏറെ ഞെട്ടലുളവാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെ കര്‍ണ്ണാടകം ക്രിമിനലുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രിയപ്പെട്ട ഇടമായി മാറിയെന്നത് വല്ലാത്ത ഭീകരാവസ്ഥയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിസ്വാര്‍ത്ഥമായ സാമൂഹിക സേവനത്തില്‍ മുഴുകിക്കഴിയുന്നവരും അഹിംസയുടെ വക്താക്കളുമാണ് ജൈന സന്യാസിമാര്‍. അവരില്‍പ്പെട്ട ഒരു ശ്രേഷ്ഠ വ്യക്തിയെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തുന്നതും ബിജെപിയുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് വഴങ്ങി മാത്രം കേസ് എടുക്കുന്നതും സംസ്ഥാനത്തെ നിയമവാഴ്ച്ചയില്ലായ്മയുടെ തെളിവാണ്. കര്‍ണ്ണാടകത്തിലെ മൊത്തം അവസ്ഥയാണിത് എന്നു തന്നെ പറയേണ്ടിയിരിക്കുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.
ബംഗളുരുവില്‍ ഒരു ഇന്റര്‍നെറ്റ് കമ്പനിയില്‍ രണ്ട് പേര് കൊല ചെയ്യപ്പെട്ടു. വനിതാ കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത് എന്നോര്‍ക്കണം. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പ്രീണന രാഷ്ട്രീയം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട ഇടമായി മാറ്റിയിരിക്കുന്നുവെന്നത് ഖേദകരം തന്നെയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: