കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഈസ്റ്റ് ബംഗാളിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് ഇക്കാര്യം ഔദ്യോഗികമായി ഇന്ന് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ട്രാന്‍സ്ഫര്‍ തുകയായി ഒന്നരക്കോടി രൂപയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഒരു ഗോള്‍ കീപ്പറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുകയും ചെയ്യും.
പ്രഭ്സുഖാന്‍ സിംഗ് ഗില്‍ ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടിരിക്കുന്നത് മൂന്ന് വര്‍ഷത്തെ കരാറാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്ന ഗില്‍ ആല്‍ബിനോ ഗോമസിന് പരിക്ക് പറ്റിയപ്പോള്‍ പകരക്കാരനായാണ് ടീമിന് വേണ്ടി വലകാത്തത് . തുടര്‍ന്ന് ഗില്‍ മികച്ച ഗോള്‍ കീപ്പറിനുള്ള ഗോര്‍ഡന്‍ ഗ്ലൗ പുരസ്കാരവും നേടി.
ബാംഗ്ലൂരില്‍ നിന്നാണ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. നേരത്തേ ഇന്ത്യന്‍ അണ്ടര്‍ 17 ലോകകപ്പ് ടീമിന്റെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: