തിരുവനന്തപുരം: കാര്‍ഷിക മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനായി നിര്‍മ്മിത ബുദ്ധിയുടെ വിനിയോഗം സംബന്ധിച്ച് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സിടിസിആര്‍ഐ) പാലക്കാട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുമായി (ഐഐടി) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പാലക്കാട് ഐഐടിയില്‍ ഇന്ന് നടന്ന ചടങ്ങില്‍ സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി. ബൈജുവും ഐഐടി ഇന്‍ഡസ്ട്രി കൊളാബോറേഷന്‍ ആന്‍ഡ് സ്പോണ്‍സേഡ് റിസര്‍ച്ച് ഡീന്‍ ഡോ. എസ്സ്. മോഹനും ഐഐടി ഡയറക്ടര്‍ ഡോ. ശേഷാദ്രി ശേഖറിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പു വെച്ചത്.
ധാരണാ പത്രപ്രകാരം സ്മാര്‍ട്ട് കൃഷിക്ക് വേണ്ടുന്ന സെന്‍സര്‍ അധിഷ്ഠിത കൃഷി സാങ്കേതിക വിദ്യകളും മറ്റ് പ്രധാന വിഷയങ്ങളിലും സംയുക്തമായി ഗവേഷണം നടത്തും. സിടിസിആര്‍ഐ ശാസ്ത്രജ്ഞരായ ഡോ. വി. എസ്സ്. സന്തോഷ് മിത്ര, ഡോ. ടി. മകേഷ്കുമാര്‍, ഐഐടി അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. വി. ശ്രീനാഥ്, ഡോ. സത്യജിത് ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: