Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാട്ടില്‍ മോഷണ ‘കാലം’; അന്വേഷണം ചെന്നു നില്‍ക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളിൽ

ലഹരിക്കടിപ്പെട്ടവര്‍ മോഷണം മാത്രമല്ല, ആക്രമണങ്ങള്‍ നടത്തുന്നതും ഇവിടെ പതിവാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 03:10 pm IST
in Kottayam
പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി നശിപ്പിച്ച ഇരുചക്ര വാഹനം

പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളി നശിപ്പിച്ച ഇരുചക്ര വാഹനം

പള്ളിക്കത്തോട്:  മോഷണപരമ്പരകളുടെ കേന്ദ്രമായി പള്ളിക്കത്തോട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പലവിധ മോഷണങ്ങളാണ് ഇവിടെ നടക്കുന്നത്. ഉറക്കം പോലും നഷ്ടപ്പെട്ട് സ്വത്തുവകകള്‍ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.  ഇവിടെ വിലസുന്ന കള്ളന്മാര്‍ക്ക് സ്വര്‍ണവും പണവും തന്നെ വേണമെന്നില്ല. എന്തും എടുക്കും. ചെത്തുകള്ള്, ഒട്ടുപാല്‍, ബാറ്ററി തുടങ്ങി വെറ്റൈറ്റി വസ്തുക്കള്‍ മോഷ്ടിച്ചുകൊണ്ട് മോഷ്ടാക്കളും ഇവിടെ വേറൊരു ലെവലിലാണ്. ഒട്ടുമിക്ക കേസുകളിലും അന്വേഷണം ചെന്നു നില്‍ക്കുന്നതാവട്ടെ ഇതര സംസ്ഥാന തൊഴിലാളികളിലും.  

ലഹരിക്കടിപ്പെട്ടവര്‍ മോഷണം മാത്രമല്ല, ആക്രമണങ്ങള്‍ നടത്തുന്നതും ഇവിടെ പതിവാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് നാട്ടുകാരുടെ ആരോപണം. പള്ളിക്കത്തോട് ഒന്നാം മൈല്‍ കോട്ടക്കുന്ന് ഭാഗത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ ബംഗാളിയെ പോലീസ് എത്തി കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. വീട്ടുടമസ്ഥയോട് അപമര്യാദയായി പെരുമാറുകയും മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനം തകര്‍ക്കുകയുമായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതി പോകുന്ന വഴിയിലുണ്ടായിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.  

കഴിഞ്ഞ ദിവസം പള്ളിക്കത്തോട് ഏഴാം വാര്‍ഡില്‍ ഇതരസംസ്ഥാന തൊഴിലാളി  നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഉത്തരവാദിത്തം കോണ്‍ട്രാക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദേശവും നല്കി. ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍, മയക്കുമരുന്ന് ഉപയോഗം എന്നിവ വര്‍ധിക്കാന്‍ കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യാപനം ആണെന്നാണ് വിലയിരുത്തല്‍.  

നഗരത്തിലും രക്ഷയില്ല

കോട്ടയം: ജില്ലയിലും മോഷണം വ്യാപകം. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ ഏറെയും. ലഹരിക്ക് അടിപ്പെട്ടവരും, ഇതര സംസ്ഥാന തൊഴിലാളികളുമാണ് മോഷണ കേസുകളില്‍ കൂടുതല്‍ പിടിയിലാകുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളും പതിവാണ്. കവര്‍ച്ച മാത്രമല്ല, കൊലപാതകക്കേസുകളിലും ഇവര്‍ പ്രതികളാകുന്നുണ്ട്. കഴിഞ്ഞ മാസം പൂവന്തുരുത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത് അസം സ്വദേശിയായിരുന്നു.  

മൊബൈല്‍ മോഷണത്തിന് ഝാര്‍ഖണ്ഡ് സ്വദേശി കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗവും വ്യാപകമാണ്. ഇതും അതിക്രമങ്ങള്‍ പെരുകാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി മോഷണ കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.  

മുന്‍കരുതലുകള്‍

മോഷണം പതിവാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതും അനിവാര്യമാണ്.  

1 എല്ലാ വാതിലുകളുടേയും ഭദ്രത ഉറപ്പാക്കുക. മുന്‍, പിന്‍ വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെയുള്ള ഇരുമ്പ് പട്ടികകള്‍ ഘടിപ്പിക്കുന്നതും സുരക്ഷ കൂട്ടാന്‍ ഉപകരിക്കും.  

2 ജനല്‍പാളികള്‍ രാത്രികാലങ്ങളില്‍ അടച്ചിടുക.  

3 അപരിചിതരായ സന്ദര്‍ശകര്‍, പിരിവുകാര്‍, യാചകര്‍, തുടങ്ങിയവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക.  

4 വീടിന് പിന്നിലും അടുക്കള ഭാഗത്തും രാത്രിയില്‍ ലൈറ്റ് ഓഫാക്കാതിരിക്കുക.  

5 വീടിന് പുറത്ത്  മൂര്‍ച്ചയേറിയ ആയുധങ്ങള്‍, ഗോവണി തുടങ്ങിയവ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക.  

6 അസമയത്ത് വീടിന് വെളിയില്‍ ആളനക്കമോ, മറ്റ് ശബ്ദങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ്, അയല്‍ക്കാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരെ അറിയിക്കുക.  

7 ശക്തവും നീണ്ട വെളിച്ചവുമുള്ള പവര്‍ ടോര്‍ച്ച്, സേര്‍ച്ച് ലൈറ്റുകള്‍ കൈവശം കരുതുക.

8 വീട്ടില്‍ ആളില്ലാത്ത ദിവസങ്ങള്‍ പത്രം, മാസികകള്‍  തുടങ്ങിയവ വീട്ടുമുറ്റത്ത് കിടക്കുന്ന സാഹചര്യം ഒഴിവാക്കുക.

9 വീട് പൂട്ടിപോകുന്ന സമയം പുറത്തെ ലൈറ്റ് ഓഫ് ചെയ്യുക.  

10 സ്വര്‍ണാഭരണങ്ങള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക.

11 നിരീക്ഷണ ക്യാമറ ഉള്ളവര്‍ രാത്രി റെക്കോഡ് മോഡില്‍ ഇടുക. ക്യാമറ ഓഫ് അല്ലെന്ന് ഉറപ്പുവരുത്തുക.

Tags: theftrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.