തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് എതിര്‍പ്പില്ല. ഏകീകൃത സിവില്‍ കോഡിനെതിരായുള്ള നിലപാടില്‍ ഇടത് മുന്നണിയില്‍പ്പെട്ട ആര്‍ക്കും എതിര്‍പ്പില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. മുസ്ലിം ലീഗിനെ സെമിനാറിന് ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തിയുള്ളതായി വിവാദം ഉയര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി ഇല്ല. സിപിഐ നേതാക്കളും ഏകീകൃത സിവില്‍ കോഡിനെതിരായി സെമിനാറിന് എത്തും. ലീഗ് വരാത്തതിനാല്‍ പരാതിയൊന്നുമില്ല. മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് ലീഗിന് അതേ പറ്റൂവെന്നും ഗോവിന്ദന് പറഞ്ഞു.
‘മുസ്ലിം സമുദായത്തില്‍ ഏക സിവില്‍ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. ഏകീകൃത സിവില്‍ കോഡിനെതിരെ വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനായുള്ള ശ്രമത്തിന് ആര് മുന്‍ കൈ എടുത്താലും ഞങ്ങള്‍ സഹകരിക്കും. ലീഗ് പങ്കെടുക്കാത്തതിന് അവരുടെ ന്യായമുണ്ടാകുമെന്നുമായിരുന്നു ഗോവിന്ദന് മുമ്പ് വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: