കോട്ടയം: തക്കാളിയാണ് ഇപ്പോള്‍ പച്ചക്കറി വിപണിയിലെ ‘മുന്തിയ’ താരം. സവാളക്ക് ശേഷം കമ്പോളത്തില്‍ ജനങ്ങളെ വലച്ച പച്ചക്കറി ഏതാണെന്ന് ചോദിച്ചാലും ഒറ്റ ഉത്തരമേയുള്ളു, തക്കാളി. തീവിലയാണിപ്പോള്‍. മുമ്പ് 60 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇപ്പോള്‍ 100 മുതല്‍ 160 രൂപ വരെയാണ് വില. ഇത് സാധാരണക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.
വില കൂടുതല്‍ ആണെന്ന കാരണത്താല്‍ തക്കാളി വാങ്ങാതെ തിരിച്ച് പോകുന്നവരുമുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. കേരളത്തില്‍ മാത്രമല്ല തമിഴ്നാട് ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളുടെ അവസ്ഥയും ഇതുതന്നെ. മലബാറിലൊക്കെ തക്കാളി കിട്ടാനേയില്ല. ഹോട്ടലുകളിലൊക്കെ സാമ്പാറില്‍നിന്ന് തക്കാളി അപ്രത്യക്ഷമായി തുടങ്ങി.
വിപണിയില്‍ വില നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. വില ഉയരാന്‍ മഴയും ഉത്പാദനക്കുറവുമാണ് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. കേരളത്തില്‍ ഒരു കിലോ തക്കാളിയുടെ വില 130 രൂപയാണെങ്കിലും വാങ്ങാന്‍ ആളുണ്ടെന്ന് പറയുന്ന വ്യാപാരികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: