തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്യാഷ് ലെസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡി സെപ്പും കോടതി കയറുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിച്ചെടുത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാരിന് അധികാരമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ സമീപിച്ചത്. കേസ് ഉടന്‍ പരിഗണിക്കും.
അഭിമാന പദ്ധതിയായി സര്‍ക്കാര്‍ കാണുന്ന മെഡിസെപ്പിനെതിരെ വ്യാപക പരാതികളാണുയരുന്നത്. സര്‍ക്കാരിന്റെ വിഹിതം ഇല്ലാതെ ജീവനക്കാരുടെ ശമ്പള വിഹിതം മാത്രമുള്ള പദ്ധതിയായതിനാല്‍ ഇത് സര്‍ക്കാര്‍ പദ്ധതിയല്ല എന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. അതുകൊണ്ട് ജീവനക്കാര്‍ക്ക് പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവസരം ലഭ്യമാക്കണമെന്നാണ് മറ്റൊരു ആവശ്യം. നിലവില്‍ മെഡിസെപ്പ് പ്രകാരം എം പാനല്‍ ചെയ്യപ്പെട്ട ആശുപത്രികളിലെ നിശ്ചിത രോഗങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: