ഹൂസ്റ്റണ്‍: ശ്രീനാരായണ ഗുരുദേവന് ശുദ്ധ സനാതന ധര്‍മ്മത്തിന്റ സന്ദേശ വാഹകനായിരുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. അമേരിക്കയിലെ ഹൂസ്റ്റണില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച സത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന് സനാതന ധര്മ്മത്തിന് പുതിയ വ്യാഖ്യാനം നല്കി അതിനെ സര്‍വ്വ ജനീകമായ ഒരു ദര്‍ശനമാക്കി മാറ്റി. ജാതിയുടേയും ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയുടേയും വേലിക്കെട്ടുകള്‍ പൊ
ളിച്ച് ഭാരതീയ ഋഷിവര്യന്മാര് ഉയര്‍ത്തിയ ഭേദരഹിതമായ അദൈ്വത വേദാന്ത ശാസ്ത്രത്തെ ആധുനിക ലോകത്തിന് കൂടി സ്വീകരിക്കാന്‍ കഴിയുന്ന വിധം ശ്രീനാരായണ ഗുരു വ്യാഖ്യാനിച്ചു. ഉത്തരേന്ത്യയില്‍ സ്വാമി വിവേകാനന്ദനും ദക്ഷിണേന്ത്യയില്‍ ശ്രീനാരായണ ഗുരുദേവനും സൃഷ്ടിച്ച ആദ്ധ്യാത്മ വിപ്ലവമാണ് ഭാരതത്തില്‍ സനാതന ധര്‍മ്മത്തിന്റെ നിലനില്പ്പിനാധാരമായതെന്നും അദ്ദേഹം പറഞ്ഞു.
കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള അധ്യക്ഷനായി. കാഞ്ഞിരമറ്റം സ്കൂള്‍ ഓഫ് വേദാന്ത ഡയറക്ടര്‍ സ്വാമി മുക്താനന്ദയതി അനുഗ്രഹ പ്രഭാഷണം നടത്തി. സോമരാജന് നായര്‍, ശ്രീനാരായണ ഗുരുമിഷന്‍ പ്രസിഡന്റ് അനിയന് കുഞ്ഞ്, അശോകന്, കേശവന്, ഡോ. രാജുപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: