ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ്ങ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്കെല്ലാം 28 ശതമാനം ജിഎസ് ടി തീരുവ ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന 50ാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നേരത്തെ ഇവയ്ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന കേന്ദ്രമന്ത്രിസഭായോഗത്തിന്റെ നിര്‍ദേശത്തെ അംഗീകരിക്കുകയായിരുന്നു.
ജിഎസ്ടി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം മാത്രമേ എന്ന് മുതലാണ് 28 ശതമാനം തീരുവ ഈടാക്കേണ്ടത് തീരുമാനിക്കുകയുള്ളൂ എന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിങ്ങ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്കെല്ലാം 28 ശതമാനം ജിഎസ് ടി തീരുവ ഏര്‍പ്പെടുത്താന്‍ ജിഎസ് ടി നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
വിവിധ സ്കില്ലുകള്‍ ആവശ്യമായ ഗെയിമുകള്‍, ഭാഗ്യം മാത്രം ഫലം നിശ്ചയിക്കുന്ന ഗെയിമുകള്‍ എന്നിങ്ങനെ ഓണ്‍ലൈന്‍ ഗെയിമുകളെ രണ്ടായി കാണണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഈ വേര്‍തിരിവ് ഓണ്‍ലൈന്‍ ഗെയിമിന്റെ കാര്യത്തില്‍ വേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര വനംമന്ത്രി സുധീര്‍ മുംഗാണ്ടിവര് പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ ആസ്പദമാക്കിയുള്ള പ്ലാറ്റ് ഫോമായ ഡ്രീം 11 എന്ന കമ്പനിക്ക് 16 കോടി സജീവ ഉപയോക്താക്കള്‍ ഉണ്ട്. ഈ കമ്പനിയുടെ 2022-23ലെ വരുമാനം 3841 കോടി രൂപയാണ്. ഇതുപോലെ പല കമ്പനികളും നല്ല വരുമാനം നേടുന്നുവെന്നതിനാലാണ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: