ലണ്ടന്‍: വിംബിള്‍ഡനില്‍ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറിയായി എലിന സ്വിറ്റോലിനയുടെ വിജയം. ടൂര്‍ണമെന്റ് ടോപ് സീഡ് താരവും ലോക ഒന്നാം നമ്പറുമായ ഇഗ സ്വിയാറ്റെക്കിനെയാണ് താരം ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. ഇതോടെ വിംബിള്‍ഡണ്‍ എന്ന സൂപ്പര്‍താരം ഇഗയുടെ സ്വപ്നം ഇത്തവണയും സാധ്യമല്ലാതാകുകയാണ്. സ്കോര്‍: 7-5, 6-7(5-7), 6-2
ഇന്നലെ നടന്ന മറ്റൊരു വനിതാ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നാലാം സീഡ് താരമായി ഇറങ്ങിയ അമേരിക്കയുടെ ജസീക്ക പെഗ്യൂലയും തോറ്റ് പുറത്തായി. ചെക്ക് താരം മാര്‍കെറ്റാ വോന്ഡ്രുസോവയാണ് താരത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 6-4, 2-6, 6-4.
പുരുഷ സിംഗിള്‍സില്‍ രാത്രി വൈകി ജന്നിക് സിന്നര്‍-റോമന്‍ സഫിയുലിന്‍ ക്വാര്‍ട്ടര്‍ മത്സരം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: