ജമ്മു: അമര്‍നാഥ് യാത്രയ്‌ക്ക് ഇക്കുറി കാലിഫോര്‍ണിയയില്‍ നിന്നും എത്തിയ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്വാമി വിവേകാനന്ദനാല്‍ പ്രചോദിതരായ ഇരുവരും 40 വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന മോഹമാണ് ഈ അമര്‍നാഥ് യാത്രയില്‍ സഫലമാകുന്നത്. .
“ഞങ്ങള്‍ കാലിഫോര്‍ണിയയിലുള്ള ആശ്രമത്തില്‍ നിന്നാണ് വരുന്നത്. സ്ഥിരമായി അമര്‍നാഥിലെ വീഡിയോ കാണാറുണ്ട്. എന്താണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ല.” – ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിച്ച് ഒരാള്‍ പറഞ്ഞു.
“ശ്രീരാമകൃഷ്ണന്റെ ശിഷ്യനായ വിവേകാനന്ദ അമര്‍നാഥില്‍ എത്തിയിരുന്നു. അന്ന് ശിവന്റെ ഒരു അപൂര്‍വ്വ ദര്‍ശനമാണ് വിവേകാനന്ദന് ലഭിച്ചതെന്ന് വായിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ കഥ ഞാന്‍ കേള്‍ക്കുന്നു. ഇപ്പോഴിതാ ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു. ഈ ദര്‍ശനസൗഭാഗ്യം സിദ്ധിച്ചതില്‍ നന്ദിയും ആനന്ദവും ഉണ്ട്. “- ഇതായിരുന്നു രണ്ടാമത്തെ ആളുടെ പ്രതികരണം.
എന്താണ് നിങ്ങള്‍ ലോകത്തോട് നല്‍കാനുള്ള സന്ദേശം എന്ന ചോദ്യത്തിന് ഇരുവരുടെയും മറുപടി ഇതാണ്:” ഈ പര്‍വ്വതമുകളില്‍ ഒരു പ്രത്യേകതരം സമാധാനമാണ് നിറയുന്നത്. ദര്‍ശനത്തിന് പോകുന്ന ആ പരിശുദ്ധ ഗുഹയിലും ഇതേ സമാധാനമാണ് കുടികൊള്ളുന്നത്. ഈ സമാധാനം എല്ലായിടത്തും നിറയണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.”
നരച്ച താടിയോടുകൂടിയ ഇരുവരും കാവി ധരിച്ചാണ് യാത്രയ്‌ക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: