ദല്‍ഹി : മണിപ്പൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് എന്ത് ഉചിതമായ നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്ന് സുപ്രിം കോടതി. പ്രകോപനപരമായതും തെറ്റായതുമായ പ്രസ്താവനകള്‍ ഒരു വിഭാഗത്തില്‍ നിന്നും ഉണ്ടാകരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
മണിപ്പൂരിലെ വിവിധ സംഘടനകളും സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് വിലയിരുത്തിയ സുപ്രിം കോടതി ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ ഭക്ഷണ, വൈദ്യ സഹായ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന വസ്തുത അംഗികരിച്ചു.
വലിയ അക്രമങ്ങളാണ് തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്നതെന്നും ആരാധനാലയങ്ങള്‍ അടക്കം തകര്‍ക്കപ്പെട്ടതായും കുക്കി വിഭാഗം സുപ്രീം കോടതിയെ അറിയിച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തൊടും അര്‍ദ്ധ സൈന്യത്തോടും നിര്ദ്ദശിക്കണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍ വിഭാഗം തിരിച്ച് നിര്‍ദേശം നല്കാന് വിസമ്മതിച്ച സുപ്രിംകോടതി എല്ലാ ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞു. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: