ന്യൂദല്‍ഹി : ലോകത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെയുളള പോരാട്ടത്തിന് ഇന്ത്യ നേതൃത്വം നല്‍കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.ഇന്ത്യയും ഭീകരതയുടെ ഇരയാണെന്നും 168 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ട മുംബയ് ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഇന്ത്യ നേരിട്ടിട്ടുണ്ടെന്നും ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്ററില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഡോവല്‍ പറഞ്ഞു.
പുതിയ നിയമങ്ങള്‍ കൊണ്ടുവരിക, നിയമം കൂടുതല്‍ ശക്തിപ്പെടുത്തുക, മറ്റ് രാജ്യങ്ങളുമായി സഹകരിക്കുക തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ ഭീകരതയെ നേരിടാന്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.
ഇന്ത്യന്‍ വിജ്ഞാനം ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ കരീം ഈസ പറഞ്ഞു. ലോകത്ത് സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ജാതികളിലും വിശ്വാസങ്ങളിലും പെട്ടവര്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടന പവിത്രമാണെന്നും ഇസ ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ലോകത്ത് സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും ലോക മുസ്ലീം ലീഗും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: