ചങ്ങനാശ്ശേരി: തിരക്കേറിയ ചങ്ങനാശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരുടെ ദുരിതയാത്രയേറുകയാണ്. കിഴക്കന്‍ മേഖലയില്‍യില്‍ നിന്നും ധാരാളം യാത്രക്കാര്‍ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. പക്ഷെ ടിക്കറ്റ് കൗണ്ടറിന്റ എണ്ണം കുറവായത് പലര്‍ക്കും യാത്ര തടസ്സം അനുഭവപ്പെടുന്നു. സ്റ്റേഷന് വിപുലീകരിച്ചപ്പോള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ നിര്‍ജീവമായി.
മലബാര്‍ എക്സ്പ്രസ്സ്, കോട്ടയം-കൊല്ലം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, പൂനെ-കന്യാകുമാരി എക്സ്പ്രസ്സ്, പാലരുവി -വഞ്ചിനാട് എന്നീ ട്രെയിനുകളില്‍ കൂടുതലും ജോലിക്കാരുടെ തിരക്ക് ആനുഭവപ്പെടുന്നത്. മണ്ഡല -മകര വിളക്ക് കാലമാകുമ്പോള്‍ ഇതിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടും.
കൂടുതല്‍ കൗണ്ടറുകള്‍ വേണം: ബിജെപി
ചങ്ങനാശ്ശേി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെ ട്രെയിനുകളില്‍ ജോലി സ്ഥലത്തേയ്ക്കുള്ള യാത്രയ്ക്ക് ടിക്കെറ്റെടുക്കുവാന്‍ ആകെ ഒരു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ നീണ്ട ക്യൂ ഉണ്ടാകുന്നു. സമയത്ത് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്നതായി യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് റെയില്‍വെ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസിനോട് ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: