കോട്ടയം: ഓരോദിവസവും പണം തട്ടുന്നതിന് പുതിയ അടവുകളുമായി തട്ടിപ്പ് സംഘങ്ങള്‍ കളം നിറയുകയാണ്. തട്ടിപ്പിന് വേണ്ടി ഓണ്‍ലൈന്‍ ലോണുകള്‍ വരെ സജീവമാണ്. ഇതിനിടയിലാണ് എസ്എംഎസ് തട്ടിപ്പുമായി പുതിയ സംഘങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കെഎസ്ഇബിയുടെ പേരിലാണ് എസ്എംഎസ് തട്ടിപ്പ് സംഘങ്ങള്‍ കളം നിറയുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാല്‍ കണക്ഷന് വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്എംഎസ് വഴിയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. പണം അടച്ചവരുണ്ടെങ്കില് സന്ദേശത്തില്‍ കാണുന്ന മൊബൈല്‍ നമ്പറില്‍ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
വിളിച്ചാല്‍ മൊബൈലിലേക്ക് മറ്റൊരു സന്ദേശം ലഭിക്കും. ഇതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിര്‍ദേശങ്ങള്‍ പിന്തുടര്ന്നാല് അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ് തട്ടിപ്പിന്റെ രീതി. ചിലപ്പോള്‍ മൊബൈലില്‍ ലഭിക്കുന്ന ഒടിപി തട്ടിപ്പ് സംഘങ്ങള്‍ ആവശ്യപ്പെടാറുണ്ട്. അത് നല്കിയാലും പണം നഷ്ടമാകും. സന്ദേശം അയയ്ക്കുന്നതിന് പുറമേ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചമഞ്ഞും ഫോണ്‍ വിളികള്‍ എത്താറുണ്ട് പലര്‍ക്കും.
ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശിക തുക, ഇലക്ട്രിക്കല്‍ സെക്ഷന്റെ പേരും കാണും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളു. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങള്‍ കെഎസ്ഇബി ആവശ്യപ്പെടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: