ന്യൂദല്‍ഹി: ആദ്യമായി പഠിച്ച വിദ്യാലയത്തില്‍ അടല്‍ ടിങ്കറിംഗ് ലാബ് തുടങ്ങിയതില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റ്.
‘തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഒരു പ്രത്യേക നിമിഷമായിരിക്കണം! നമ്മുടെ യുവാക്കള്‍ക്കിടയില്‍ നവീനാശയ മനോഭാവം വളര്‍ത്തുന്നതില്‍ അടല്‍ ടിങ്കറിംഗ് ലാബുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.’ രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് നരേന്ദ്രമോദി എഴുതി.
രാജീവ്ചന്ദ്രശേഖര്‍ ആദ്യം പഠിച്ച തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് പോള്‍സ് സ്ക്കൂളില്‍ അടല്‍ ടിങ്കറിങ് ലാബ് അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തിരുന്നു.
”എന്റെ പ്രഥമ വിദ്യാലയമായ സെന്റ് പോള്‍സ് കുരിയച്ചിറയില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിതമായതില് ഏറെ സന്തോഷം.രാജ്യത്ത് ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജി വിഭാവന ചെയ്ത മുഖ്യ സംരംഭങ്ങളിലൊന്നാണ് എടി ലാബുകള്‍.യാത്രയില്‍ യുവ ഇന്ത്യക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നതിനാല്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ വഴി അവരെ കഴിവുള്ളവരായി സജ്ജമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.’
കുരിയച്ചിറ സെന്റ് പോള്‍സിലെ അടല്‍ ടിങ്കറിങ് ലാബ് ഉദ്ഘാടന വേളയില്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടുമായി പറഞ്ഞത് എന്ന കുറിപ്പോടെ രാജീവ് ചന്ദ്രശേഖരിന്റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: