Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില: സിഡ്‌കോയില്‍ കളങ്കിതര്‍ ഇപ്പോഴും തലപ്പത്ത്

ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍നിലെ (സിഡ്‌കോ) ക്രമക്കേടുകള്‍ സ്ഥാപനത്തെ നശിപ്പിക്കുന്നു. സര്‍ക്കാര്‍, വിജിലന്‍സ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പല വകുപ്പുകളുടെയും തലപ്പത്തുള്ളവര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍.

അനീഷ് അയിലം by അനീഷ് അയിലം
Jul 11, 2023, 12:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍നിലെ  (സിഡ്‌കോ)  ക്രമക്കേടുകള്‍ സ്ഥാപനത്തെ നശിപ്പിക്കുന്നു. സര്‍ക്കാര്‍, വിജിലന്‍സ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. പല വകുപ്പുകളുടെയും തലപ്പത്തുള്ളവര്‍ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് തെളിഞ്ഞിട്ടും നടപടിയെടുക്കാതെ കോര്‍പ്പറേഷന്‍. ക്രമവിരുദ്ധ നിയമനങ്ങളില്‍ കോര്‍പ്പറേഷന് പ്രതിവര്‍ഷ നഷ്ടം നാലരക്കോടിയോളം രൂപ.

2014 ല്‍ എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി 32 അനധികൃത നിയമനങ്ങളാണ് മാനേജിങ് ഡയറക്ടറായിരുന്ന സജി ബഷീര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന  പി.സി. കാസിം, ഡിജിഎമ്മിന്റെ ചുമതല ഉണ്ടായിരുന്ന അജിത്ത് കുമാര്‍ എന്നിവര്‍ നടത്തിയത്. രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകരിച്ചത് ഏഴ് മിനിസ്റ്റീരിയല്‍ സ്റ്റാഫുകളുടെ നിയമനമായിരുന്നു. പിഎസ്‌സി വഴി നിയമനം നടത്തേണ്ടിടത്ത് സര്‍ക്കാര്‍ അംഗീകാരമില്ലാതെ നേരിട്ട് നിയമനം നടത്തുകയായിരുന്നു. ഏഴ് നിയമനത്തിന് പകരം യാതൊരു മാനദണ്ഡങ്ങളും കൂടാതെ 23 പേരെ നിയമിച്ചു. അതുതന്നെ ഇന്റര്‍വ്യൂ മാനദണ്ഡങ്ങള്‍ ലംഘിച്ചും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കി എഴുത്തുപരീക്ഷയിലെ ഒന്നാം റാങ്കുകാരെ  പിന്തള്ളിയുമായിരുന്നു. അനധികൃത നിയമനങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതുവഴി  4,80,74,84 രൂപയുടെ നഷ്ടം വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ മാറ്റി നിര്‍ത്തി. നിയമനം നടത്തിയവര്‍ക്കെതിരെ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കി. പക്ഷെ കൂട്ടുപ്രതിയായ അജിത്ത്കുമാര്‍ ഇപ്പോഴും എജിഎം ആയി സര്‍വീസില്‍ തുടരുകയാണ്. മേനംകുളം മണല്‍കടത്ത് കേസില്‍ 12 കോടി രൂപ സിഡ്‌കോയ്‌ക്ക് നഷ്ടം വരുത്തിയ കേസിലെ രണ്ടാം പ്രതിയായ അജിത്ത് കുമാറിനെ  നടപടിയുടെ പേരില്‍  എറണാകുളത്തെ റോ മെറ്റീരിയല്‍ റീജിയണല്‍ ഓഫീസിന്റെ എജിഎംആയി സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. വിജിലന്‍സ് കേസുകള്‍ ഉള്ളവര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്ന സര്‍ക്കാര്‍ വിജിലന്‍സ് നിര്‍ദേശങ്ങള്‍പോലും പാലിച്ചില്ല.  

അന്ന് നിയമിച്ച 23 പേരെ കൂടാതെ ഒമ്പത് നിയമനങ്ങള്‍ കൂടി ഈ സംഘം നടത്തി. ഇതോടെ അനധികൃത നിയമനം 32 ആയി. ശമ്പളയിനത്തില്‍ അഞ്ചുകോടിയോളം രൂപയാണ് പ്രതിവര്‍ഷം സ്ഥാപനത്തിന് നഷ്ടം. ഇങ്ങനെ നിയമിതരായവരില്‍ മതിയായ യോഗ്യത ഇല്ലാത്തവരുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരാണ് ഇപ്പോള്‍ പലവകുപ്പുകളുടെയും തലപ്പത്തുള്ളത്. അംഗീകാരമില്ലാത്ത സ്വകാര്യ ഐടിഐ പാസായവരാണ് ഡിപ്ലോമയും എഞ്ചിനീയറിങ്ങും യോഗ്യത വേണ്ട ടെക്‌നിക്കല്‍ വിഭാഗങ്ങളുടെ തലപ്പത്തുള്ളത്. ഇത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപോലും ബാധിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.  

സിഡ്‌കോ ഇപ്പോള്‍ കനത്ത നഷ്ടത്തിലാണ്. ജീവനക്കാര്‍ക്കുള്ള ശമ്പളം ഗഡുക്കളായാണ് നല്‍കുന്നത്. പിഎഫ് കുടിശ്ശിക ഒമ്പത് കോടി കഴിഞ്ഞു. 2017 മുതല്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ പോലും നല്‍കിയിട്ടില്ല. മൂന്നുകോടിയോളം രൂപ വാടക കുടിശ്ശിക വന്നതോടെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ നിന്നും സിഡ്‌കോയുടെ ആസ്ഥാനം ഒഴിയണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.  

സാങ്കേതിക വിദ്യാഭ്യാസമുള്ളവരെ വിവിധ നിര്‍മാണ യൂണിറ്റുകളുടെ തലപ്പത്ത് എത്തിച്ചില്ലെങ്കില്‍ സ്ഥാപനം പൂട്ടേണ്ടിവരുമെന്നു ജീവനക്കാര്‍ പറയുന്നു.

Tags: സിഡ്‌കോGrasskeralaprice
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

Kerala

അന്യസംസ്ഥാന തൊഴിലാളികളെ ചേർത്ത് അയൽക്കൂട്ടം രൂപീകരിക്കാൻ സർക്കാർ ; കേരളവുമായി സാംസ്കാരിക ഏകോപനം ലക്ഷ്യം

Kerala

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

പുതിയ വാര്‍ത്തകള്‍

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

ഭൂതത്താന്‍കെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി

അഞ്ച് കിലോമീറ്റര്‍ വരെയുള്ള വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം സൗജന്യമാണ്, കൂടുതല്‍ ദൂരത്തിനു മാത്രം പണം

ശക്തമായ മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കാറ്റിലും മഴയിലും വൈദ്യുതി പുനസ്ഥാപിക്കല്‍: ദുരന്ത നിവാരണ നിയമം ബാധകമാക്കി, ഫയര്‍ഫോഴ്‌സും സഹായിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies