Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തെക്കോട്ടൊഴുക്കരുത് മഴവെള്ളം

തുളസിത്തറയുടെ സ്ഥാനം എവിടെയാണ്? കിഴക്കു ദര്‍ശനമായി നില്ക്കുന്ന ഒരു വീടിന്റെ മധ്യഭാഗം കണക്കെടുത്ത് ഉച്ചഭാഗത്തേക്ക് (കിഴക്കുവടക്കുഭാഗം) സ്ഥാപിക്കുന്നതാണ് ഉത്തമം. തുളസിത്തറയുടെ തറമട്ടവും വീടിന്റെ തറമട്ടവും ഒരേ ലെവലില്‍ വരേണ്ടതാണ്. ഇതേ രീതിയില്‍ ഏതു ദിക്കായിരുന്നാലും മധ്യഭാഗത്തു നിന്ന് ഉച്ചഭാഗത്തേക്ക് തുളസിത്തറ വരുന്നതാണ് നല്ലത്.

Janmabhumi Online by Janmabhumi Online
Jul 10, 2023, 06:31 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

ഡോ.കെ. മുരളീധരന്‍ നായര്‍

വീടിന്റെ ഗേറ്റു കൊടുക്കേണ്ട ഭാഗങ്ങള്‍ എവിടെയൊക്കെയാണ്?  

കിഴക്കു ദര്‍ശനമായി നില്‍ക്കുന്ന വീടിന് കിഴക്കുവടക്ക് ഭാഗത്തു ഗേറ്റ് കൊടുക്കുക. തെക്കു ദര്‍ശനമായി നില്ക്കുന്ന വീടിന് തെക്കുകിഴക്കു ഭാഗത്തായി ഗേറ്റ് കൊടുക്കുക. പടിഞ്ഞാറു ദര്‍ശനമായി നില്ക്കുന്ന വീടിന് പടിഞ്ഞാറു വടക്കായി ഗേറ്റു സ്ഥാപിക്കുക. വടക്കുദര്‍ശനമായി നില്ക്കുന്ന വീടിന് വടക്കുകിഴക്കായി ഗേറ്റ് സ്ഥാപിക്കുക.  

തുളസിത്തറയുടെ സ്ഥാനം എവിടെയാണ്?

കിഴക്കു ദര്‍ശനമായി നില്ക്കുന്ന ഒരു വീടിന്റെ മധ്യഭാഗം കണക്കെടുത്ത് ഉച്ചഭാഗത്തേക്ക് (കിഴക്കുവടക്കുഭാഗം) സ്ഥാപിക്കുന്നതാണ് ഉത്തമം. തുളസിത്തറയുടെ തറമട്ടവും വീടിന്റെ തറമട്ടവും ഒരേ ലെവലില്‍ വരേണ്ടതാണ്. ഇതേ രീതിയില്‍ ഏതു ദിക്കായിരുന്നാലും മധ്യഭാഗത്തു നിന്ന് ഉച്ചഭാഗത്തേക്ക് തുളസിത്തറ വരുന്നതാണ് നല്ലത്.

വീടു കോമ്പൗണ്ടിനുള്ളില്‍ മഴവെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്ന ദിക്ക് ഏതെല്ലാം?

ഒരു വീടിനെ സംബന്ധിച്ച് മഴവെള്ളം ഒഴുക്കി വിടേണ്ടത് കിഴക്കോ വടക്കോ, ആയിരിക്കണം. അതിന് എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ പടിഞ്ഞാറ് ആകുന്നതിലും തെറ്റില്ല. എന്നാല്‍ ഒരു കാരണവശാലും തെക്കോട്ട് ഒഴുക്കി വിടരുത്. അങ്ങനെ സംഭവിച്ചാല്‍ വീടിന്റെ സര്‍വ ഐശ്വര്യങ്ങളും നശിക്കും.

വീടിന്റെ മുന്‍വാതിലിനു നേരെ ഒരു ചെമ്പകമരം നില്ക്കുന്നു. അത് മുറിച്ചു മാറ്റേണ്ടതായിട്ടുണ്ടോ?

സാധാരണ, വീടിന്റെ പൂമുഖ വാതിലിനു നേരെ വൃക്ഷങ്ങള്‍ നില്ക്കുന്നത് നല്ലതല്ല. അതു വീടിനുള്ളിലേക്ക് കടന്നുവരുന്ന ഊര്‍ജപ്രവാഹത്തെ ചെറുക്കുന്നതു കൊണ്ടാണ്. എന്നാല്‍ മുന്‍വശത്തെ വാതിലില്‍ നിന്നും പത്തടി അകലത്തില്‍ അനുകൂലമായ ഒരു വൃക്ഷം നില്ക്കുന്നതില്‍ തെറ്റില്ല.  

ഒരു ചെറിയ വീട് അഞ്ചു സെന്റ് ഭൂമിയില്‍ പണിതു കൊണ്ടിരിക്കുന്നു. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം പഴയതാണ് ഉപയോഗിക്കുന്നത്. അടുക്കളയുടെ സ്ഥാനം വടക്കാണ്. പടിഞ്ഞാറു ഭാഗത്ത് കുറച്ചു സ്ഥലമുണ്ട്. അവിടെ കിണര്‍ കുഴിക്കുന്നതില്‍ തെറ്റുണ്ടോ? സെപ്റ്റിക് ടാങ്ക് എടുക്കേണ്ട സ്ഥാനം എവിടെയാണ്?  

അഞ്ചു സെന്റിനകത്ത് ഒരു ചെറിയ വീട് പണിതു കൊണ്ടിരിക്കുന്നു. അതിനു ഉപയോഗിച്ച തടികളെല്ലാം പഴയതെന്നാണ് പറഞ്ഞിട്ടുള്ളത്. സാമ്പത്തിക ലാഭം നോക്കിയാണ് പലരും പഴയ വീടിന്റെ തടികള്‍  പുതിയ കെട്ടിടത്തിനു വേണ്ടി വാങ്ങുന്നത്. ഇതു തികച്ചും അപകടകരമായ പ്രവണതയാണ്. വീടുപണിപൂര്‍ത്തിയായി കഴിഞ്ഞില്ലെങ്കില്‍ മുന്‍വശത്തെ ഒരു വാതിലെങ്കിലും പുതിയ തടിയില്‍ പണിയുന്നത് ഉചിതമായിരിക്കും. കിണറിനുള്ള സ്ഥാനം മകരം, കുംഭം, മീനം, മേടം, ഇടവം രാശികളിലാണ് വേണ്ടത്. ഇതില്‍ വടക്കുകിഴക്കേ മൂലഭാഗമായ മീനം രാശിയില്‍ എടുക്കുന്നതാണ് ഐശ്വര്യം. അടുക്കളയുടെ സ്ഥാനം നല്ലതു തന്നെയാണ്. പടിഞ്ഞാറു ഭാഗത്ത് കിണറിനു സ്ഥാനം ഉത്തമമല്ല. സെപ്റ്റിക് ടാങ്ക്, കിഴക്കു ഭാഗത്തോ, പടിഞ്ഞാറു ഭാഗത്തോ, വീടിന്റെ മൂലകളില്‍ നിന്ന് ഒഴിച്ചു പണിയാന്‍ ശ്രദ്ധിക്കുക.

റോഡ് സൈഡിലുള്ള മൂന്നു സെന്റ് ഭൂമിയില്‍, താഴെ (ഗ്രൗണ്ട് ലെവലില്‍) കടകളും ഒന്നും രണ്ടും നിലകളിലായി താമസിക്കാനുമാണ് ഉദ്ദേശിക്കുന്നത്. മൂന്നു സെന്റിനകത്ത് പണിയാന്‍ പോകുന്ന ഈ വീട്ടില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?  

മൂന്ന് സെന്റിനകത്ത് കെട്ടിടം പണിയുമ്പോള്‍ ചുറ്റുമതിലിനോട് ചേര്‍ത്ത് ചുമര്‍ കെട്ടരുത്. വീടിന്റെ നാലു ചുറ്റിലും ഒരാള്‍ക്കെങ്കിലും കടന്നുപോകത്തക്ക സ്ഥലം വിടണം. ഗ്രൗണ്ട്ഫ്‌ളോര്‍ കടയായി മാറ്റുകയാണെങ്കില്‍ ഫസ്റ്റ് ഫ്‌ളോറിലും സെക്കന്റ് ഫ്‌ളോറിലും താസിക്കുന്നതില്‍ തെറ്റില്ല. പുറത്തുകൂടിയുള്ള സ്റ്റെയര്‍കെയ്‌സ് ഒരു കാരണവശാലും വടക്കുകിഴക്കേ മൂലഭാഗത്തു നിന്ന് ആരംഭിക്കരുത്. താഴെ നിന്നും മുകളിലേക്കുള്ള നിലകള്‍ പണിയുമ്പോള്‍ താഴത്തെ പൊക്കത്തിന്റെ അളവിനേക്കാള്‍ അല്പമെങ്കിലും ചെറുതായിരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രധാന ബെഡ്‌റൂമുകള്‍ തെക്കുഭാഗത്തും വടക്കു ഭാഗത്തും ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അടുക്കള തെക്കു കിഴക്കു ഭാഗത്തു വന്നാല്‍ നന്നായിരിക്കും. ആവശ്യത്തിനു മാത്രം ജനല്‍, വാതിലുകള്‍ കൊടുത്തു കെട്ടിടം പണിപൂര്‍ത്തിയാക്കുക.  

പുതിയ വീടു പണിഞ്ഞിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. വീടിന്റെ ദര്‍ശനം തെക്കാണ്. തെക്കോട്ടു ദര്‍ശനം വേണ്ടായിരുന്നു എന്ന് പലരും പറയുന്നു. എന്നാല്‍ വീടിന് കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല. തെക്കിനെ ഇത്ര നീചമായി കാണുന്നത് എന്തുകൊണ്ടാണ്?

ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ മരണാനന്തരം തല തെക്കോട്ടു വരത്തക്കവിധം കിടത്തുന്ന പതിവുള്ളതു കൊണ്ടാകാം തെക്കോട്ട് എടുക്കുക എന്ന പദപ്രയോഗമുണ്ടായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജപ്രവാഹം ലഭിക്കുന്നത് തെക്കുഭാഗത്തു നിന്നാണ്. തെക്കുഭാഗത്തേക്ക് ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കൂടാതെ ബിസിനസ്സ് സംബന്ധമായിട്ടുള്ളവര്‍ക്ക് തെക്കുദര്‍ശനംവളരെ ഏറെ ഗുണങ്ങള്‍ നല്കും.  

(തുടരും)

Tags: Home Decorവാസ്തു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

പണിതീരാത്ത വീടും വാസ്തുദോഷവും ഇതിനെന്താണു പോംവഴി?

Vasthu

ഇതൊക്കെ അറിഞ്ഞാല്‍ നിങ്ങളുടെ ഗൃഹത്തില്‍ ഐശ്വര്യവും സാമ്പത്തികാഭിവൃദ്ധിയും നിശ്ചയം; വാസ്തുശാസ്ത്രപരമായി ചെയ്യേണ്ട കാര്യങ്ങള്‍

Vasthu

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

Vasthu

വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

Vasthu

വാസ്തു: ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

പുതിയ വാര്‍ത്തകള്‍

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഇസ്ലാമിക് രാജ്യങ്ങളും : പാകിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അംഗീകരിക്കാതെ ഒഐസി

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിപ്പ് : യുവാവ് പിടിയിൽ

കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍, കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

ഷഹബാസ് കൊലപാതകം: 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കനത്ത മഴ: താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം, അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചു

ഗുജറാത്തിലെ കച്ചില്‍ നിന്നും പാകിസ്ഥാന്‍ ചാരനായ സഹ് ദേവ് സിംങ്ങ് ഗോഹ്ലിയെ പിടികൂടി ഭീകരവാദ വിരുദ്ധ സേന; വ്യോമസേന, ബിഎസ്എഫ് രഹസ്യം ചോര്‍ത്തി

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ചില രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ചികിത്സ നല്‍കരുതെന്ന പ്രചാരണം ശരിയോ? വ്യക്തത വരുത്തി മെഡിക്കല്‍ കൗണ്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies