ന്യൂഡൽഹി: മുസ്ലിം പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ വേണ്ടെന്ന് 76 ശതമാനം മുസ്ലിം സ്ത്രീകളും അഭിപ്രായപ്പെട്ടതായി ന്യൂസ് 18 നടത്തിയ സര്‍വ്വേ. ഏക സിവില്‍ നിയമം സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്ന സമയത്താണ് ഈ സര്‍വ്വേ പ്രസക്തമാകുന്നത്. ഏക സിവില്‍ നിയമത്തെക്കുറിച്ചുള്ള സര്‍വ്വേ എന്ന് പറയാതെയാണ് ന്യൂസ് 18 മുസ്ലിം സ്ത്രീകളെ അഭിപ്രായം തേടി സമീപിച്ചത്. ന്യൂസ് 18ന്റെ 884 റിപ്പോർട്ടർമാർ രാജ്യത്തെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 8,035 മുസ്ലീം സ്ത്രീകളെ ഇന്‍റര്‍വ്യൂ ചെയ്താണ് സര്‍വ്വേ നടത്തിയത്.
ഇതില്‍ 76 ശതമാനം സ്ത്രീകളും മുസ്ലിം പുരുഷന്മാരുടെ ബഹുഭാര്യാത്വത്തെ എതിര്‍ത്തു. മുസ്ലീം പുരുഷന്മാർക്ക് 4 ഭാര്യമാർ ആകാമോ എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. പാടില്ല എന്നാണ് 76 ശതമാനം മുസ്ലിം സ്ത്രീകളും മറുപടി നല്‍കിയത്. ഏക സിവില്‍ നിയമം വന്നാല്‍ വിവാഹം എല്ലാ മതങ്ങള്‍ക്കും ഒരുപോലെയാക്കും. മുസ്ലിമായതുകൊണ്ട് കൂടുതല്‍ വിവാഹം കഴിക്കാം എന്നൊന്നും ഏക സിവില്‍ നിയമം അനുവദിക്കില്ല. അവിടെയാണ് ഈ സര്‍വ്വേ ഫലം പ്രസക്തമാകുന്നത്.
25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ന്യൂസ് 18 സർവേ നടത്തിയത്. 18-65 വയസ്സിനു മുകളിൽ പ്രായമുള്ള മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാൻ അവകാശമുണ്ടോ എന്ന് ചോദ്യത്തിന് 76 ശതമാനം പേർ ഇല്ലെന്ന് പറഞ്ഞപ്പോൾ 17 ശതമാനം സ്ത്രീകൾ (1400 പേർ) പുരുഷന്‍മാര്‍ക്ക് അവകാശമുണ്ട് എന്ന് രേഖപ്പെടുത്തി. 6 ശതമാനം (489 സ്ത്രീകൾ) അഭിപ്രായമില്ലെന്നോ, പറയാൻ താത്പര്യമില്ലെന്നോ മറുപടി നൽകി.18 നും 44 ഇടയിൽ പ്രായമുള്ള വിദ്യാ സമ്പന്നരായ മുസ്ലിം സ്ത്രീകളാണ് മുസ്ലിം പുരുഷന്മാരുടെ ബഹുഭാര്യാത്വത്തെ ശക്തമായി എതിർത്ത്. പാടില്ലെന്ന് അഭിപ്രായപ്പെട്ടവരിൽ 79 ശതമാനം (2,385) പേർ ബിരുദത്തിന് മുകളിൽ വിദ്യാഭ്യാസമുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: