കൊച്ചി: മംഗളം പത്രത്തിന്റെ പത്തനംതിട്ട ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജി. വിശാഖന്റെ മൊബൈല്‍ ഫോണ്‍ ഉടന്‍ പൊലീസ് തിരിച്ച് കൊടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. വി.പി. ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ കേസില്‍ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിടികൂടാനുള്ള റെയ്ഡിന്റെ ഭാഗമായാണ് വിശാഖന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തതത്. ഇതിനെതിരേയാണ് വിശാഖന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഷാജന്‍ സ്‌കറിയയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് വേട്ടയാടുന്നതെന്ന് കോടതി ആരാഞ്ഞു.
പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പൊലീസിന് പിടിച്ചെടുക്കാന്‍ സാധിക്കുനെന്നും കോടതി ചോദിച്ചു. ജി.വിശാഖന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. അയാള്‍ ഒരു ക്രിമിനല്‍ കേസിലെങ്കിലും പ്രതിയാണെങ്കില്‍ കോടതിക്ക് പൊലീസിന്റെ ഈ നടപടി മനസിലാകുമായിരുന്നു. പൊലീസ് നടപടിയില്‍ മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
ഒരു കേസിലും പ്രതി അല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ എങ്ങനെ സാധിക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നുംനടപടികള്‍ പാലിക്കാതെ ഒരാളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുക്കരുതെന്നും കോടതി ജഡ്ജി കുഞ്ഞികഷ്ണന്‍ വ്യക്തമാക്കി. ഇങ്ങനെ പോയാല്‍ പൊലീസ് മറുനാടന്‍ മലയാളി ഉടമ ഷാജനെ വിളിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും മൊബൈലുകള്‍ പിടിച്ചെടുക്കുമോ എന്നു ചോദിച്ച കോടതി ഈ നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജി.വിശാഖന് ഉടന്‍ പൊലീസ് മൊബൈല്‍ ഫോണ്‍ തിരിച്ച് കൊടുക്കാനും ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: