തിരുവനന്തപുരം: രണ്ട് വര്‍ഷമായി തുടരുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാന്‍ ബിജെപി കേരളഘടകം തീരുമാനിച്ചു. സമകാലീന കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാദ്ധ്യമവേട്ടയുടെ പശ്ചാത്തലത്തില്‍ ഭരണകൂട ഭീകരതയ്ക്ക് ഇരയാവുന്ന മാദ്ധ്യമങ്ങള്‍ക്കൊപ്പം നില്ക്കാന് ബിജെപി ബാധ്യസ്ഥമാണ്. ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അതിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ജനാധിപത്യ കേരളത്തിന് അംഗീകരിച്ചു തരാന്‍ സാധിക്കില്ല.
അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയില്‍ സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാംതൂണായ മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: