കേരളത്തില്‍ സനാതന ധര്‍മ്മത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വലിയ സംഭാവന നല്‍കിയ സംരംഭമാണ് രാമായണ മാസാചരണം. ലളിതവും ഭക്തിപ്രധാനവുമായ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് കര്‍ക്കിടകം ഒന്നാം തിയതി മുതല്‍ ഒരു മാസമെടുത്ത് പാരായണം ചെയ്യുന്നതാണ് അതിലെ പ്രധാന ആചാരം. വര്‍ഷത്തില്‍ ഒരി്ക്കലെങ്കിലും സമ്പൂര്‍ണ്ണ രാമായണ കഥ പാരായണം ചെയ്യാന്‍ ഹൈന്ദവ സമാജം തയ്യാറാവുന്നു. കേള്‍ക്കുന്നവര്‍ക്ക് സ്വയം പാരായണം ചെയ്യാന്‍ പ്രേരണയുണ്ടാവുന്നു. സത്യം, ധര്‍മ്മം, ദയ, ഭക്തി, സേവനം, കര്‍മ്മവും ഫലവും, പുനര്‍ജന്മം, ആത്മാവിന്റെ അനശ്വരത തുടങ്ങിയ ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ആശയങ്ങളും അനുവാചകരില്‍ ഉറപ്പിച്ചെടുക്കുന്ന മാസം കൂടിയാണ് ഇത്.
അനേകായിരം ഹൈന്ദവര്‍ വ്യക്തിപരമായ ഉപാസനയെന്നോണം സ്വന്തം വീടുകളില്‍ പാരായണം നിര്‍വഹിക്കുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ സാമൂഹ്യ തലത്തിലാണ് കൊണ്ടാടുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇപ്പോള്‍ രാമായണ മാസാചരണം നടത്തി വരുന്നു. ‘വിളക്കോ ഫോട്ടോയോ പൂജയോ ഒന്നും ഇതിന് അവശ്യ ഘടകങ്ങള്‍ അല്ല, ശരീര ശുദ്ധിയോടെ, ഭക്തിയോടെ പാരായണം ചെയ്യൂ’ ചിന്മയാ മിഷന്‍ ആചാര്യന്‍ സ്വാമി അഭയാനന്ദ ഉപദേശിയ്‌ക്കുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഭജനയോ, അഷ്ടോത്തര ജപമോ ഒക്കെ അതോടൊപ്പം നടത്താം. രാമായണത്തിന്റെ ഒരു കോപ്പി എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട സമയം കൂടിയാണിത്. പുസ്തകം ഇല്ലാത്തവരെ ഒരു കോപ്പി വാങ്ങാന്‍ പ്രേരിപ്പിയ്‌ക്കാം. രാമായണം വാങ്ങി സൗജന്യമായി കൊടുക്കേണ്ടതില്ല. കുട്ടികളെയും മറ്റെല്ലാ കുടുംബാംഗങ്ങളെയും വായിയ്‌ക്കാന്‍ പ്രേരിപ്പിയ്‌ക്കാം. എങ്ങനെയൊക്കെ രാമായണ പാരായണം ഒഴിവാക്കാം എന്ന മട്ടില്‍ പ്രചരിച്ചു കൊണ്ടിരിയ്‌ക്കുന്ന അന്ധവിശ്വാസങ്ങളില്‍ വീണു പോകരുതെന്ന് സ്വാമിജി ഓര്‍മ്മിപ്പിയ്‌ക്കുന്നു.
സാമാന്യം വായിക്കാന്‍ കഴിയുന്നവര്‍ പിന്നീട് അയല്‍ വീടുകളിലും, സമീപത്തെ ക്ഷേത്രങ്ങളിലും, സമുദായ സംഘടനാ കാര്യാലയങ്ങള്‍ പോലുള്ള സാമൂഹ്യ കേന്ദ്രങ്ങളിലും വായിക്കാന്‍ തയ്യാറാവണം. പൂജയോ മറ്റു ചടങ്ങുകളോ പ്രസാദമോ ഒന്നും വേണ്ടതില്ല. അവയൊന്നും പ്രധാനമല്ല. വായനയാണ് മുഖ്യം. ചിന്മയാ മിഷന്റെ അഡ്മിനിസ്‌ട്രേഷന്‍ ആസ്ഥാനമായ മണക്കാട് ചിന്മയ പത്മനാഭയില്‍ നടന്ന രാമായണ പാരായണ പരിശീലന പരിപാടിയുടെ ആദ്യദിന യോഗത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു സ്വാമി അഭയാനന്ദ.
രണ്ടു ഞായറാഴ്ചകളിലായി നടത്തുന്ന സൗജന്യ പരിശീലന പരിപാടി ജൂലൈ 16നും ഉണ്ടാവും. ജൂലൈ 17 തിങ്കളാഴ്ചയാണ് രാമായണ മാസം തുടങ്ങുന്ന കര്‍ക്കിടകം ഒന്ന്. അന്ന് കര്‍ക്കിടക വാവ് കൂടിയാണ്.
കഴിഞ്ഞ വര്‍ഷത്തെ പോലെ, ഇത്തവണയും ചിന്മയാ മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രാമായണ പാരായണം, ക്വിസ് തുടങ്ങിയ പലവിധ മത്സരങ്ങള്‍ ഉണ്ടാവുമെന്ന് സ്വാമി അഭയാനന്ദ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: