ധാക്ക: മലയാളി താരം മിന്നുമണി അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ കീഴ്പ്പെടുത്തിയത്.
ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു ഇന്ത്യ. ബംഗ്ലാദേശിനെ 114 റണ്‍സിന് ഒതുക്കിയെങ്കിലും ഇന്ത്യന്‍ ബാറ്റിംഗ് നിര തുടക്കത്തിലേ തകര്‍ച്ച നേരിട്ടു.ബാറ്റര്‍ ഷഫാലി വര്‍മ റണ്‍സെടുക്കും മുമ്പേ പുറത്തായി. നാലാം ഓവറില്‍ 11 റണ്‍സെടുത്ത ജെമിമയും പുറത്തായി. പിന്നീട് എത്തിയ ക്യാപ്റ്റന്‍ ഹര്മന് പ്രീത് കൗറാണ് അര്‍ദ്ധ സെഞ്ച്വറിയുമായി ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
ഇന്ത്യന്‍ വനിതകള്‍ പതിനേഴാം ഓവറില്‍ വിജയം നേടി.
നേരത്തേ മിന്നുമണി അരങ്ങേറ്റ മത്സരത്തിലെ നാലാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി മലയാളികള്‍ക്ക് അഭിമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: