ഖാര്‍തും : സുഡാനില്‍, തലസ്ഥാനമായ ഖാര്‍ത്തൂമിന് സമീപമുള്ള ഒംദുര്‍മാന്‍ നഗരത്തിലെ ജനവാസമേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനത്തും മറ്റ് മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലും സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇടവിട്ട് നടക്കുകയാണ്.
സൈന്യം നടത്തിയ ആക്രമണത്തില്‍ 31-ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തതായി അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) അറിയിച്ചു.ഡസന്‍ കണക്കിന് സാധാരണ ജനങ്ങള്‍ക്ക് പരിക്കേറ്റു.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, അക്രമത്തില്‍ ആശങ്ക അറിയിച്ചു.സംഘര്‍ഷം സമ്പൂര്‍ണ ആഭ്യന്തര യുദ്ധമായി മാറുമെന്നും ഇത് പ്രദേശത്തെ അസ്ഥിരപ്പെടുത്തുമെന്നും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് സാധാരണക്കാരെ സംരക്ഷിക്കാന്‍ അദ്ദേഹം ഇരുപക്ഷത്തോടും ആഹ്വാനം ചെയ്തു.
സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറെക്കാലമായി പോരാട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: