ബെംഗളൂരു:കര്‍ണ്ണാടകത്തിലെ ബെല്‍ഗാവി ജില്ലയില്‍ നിന്നും കാണാതായ ജെയിന് മുനിയെ ദാരുണായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെല്‍ഗാവിയിലെ ചികോഡി താലൂക്കിലുള്ള ആശ്രമത്തില്‍ നിന്നാണ് ജൂലായ് 5 മുതല്‍ സ്വാമിയെ കാണാതായത്. ജൂലായ് എട്ടിന് രണ്ട് പേര് സ്വാമിയെ കൊലചെയ്യുകയായിരുന്നു. ഇവരെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ 15 വര്‍ഷമായി നന്ദി പര്‍വത ജെയിന് ബസാഡിയില് ജീവിച്ചുവരികയായിരുന്നു ആചാര്യ കാമകുമാര നന്ദി മഹാരാജ് എന്ന ജെയിന് മുനി. ജൂലായ് ആറിനാണ് ജെയിന് മുനിയെ കാണാനില്ലെന്ന് പറഞ്ഞ് ഭക്തര്‍ പരാതി നല്‍കിയത്.
ജെയിന് മുനി ഒരു വ്യക്തിക്ക് പണം കടം കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ എത്തിയത്. കൂടുതല്‍ പ്രശ്നം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ആശ്രമത്തില്‍ നിന്നും സ്വാമിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊലപ്പെടുത്തി.
സ്വാമിയുടെ പരിചയക്കാരില്‍ രണ്ടുപേരില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ ഇവര്‍ കൊലക്കുറ്റം സമ്മതിച്ചു. എവിടെയാണ് സ്വാമിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്ന ചോദ്യംത്തിന് പ്രതികളായ ഇരുവരും കൃത്യമായ ഉത്തരം നല്‍കിയില്ല. മൃതശരീരം കണ്ടെത്താന്‍ പൊലീസ് കടകബാലി ഗ്രാമത്തിലെ കുഴല്‍ക്കിണര്‍ വരെ വറ്റിച്ചു. കിട്ടിയില്ല.
സ്വാമിയുടെ ഭക്തര്‍ അക്രമാസക്തരാകാതിരിക്കാന്‍ ചിക്കോഡി, റായ്ബാഗ് താലൂക്കുകളില്‍ പൊലീസ് സുരക്ഷാനടപടികള്‍ വര്‍ധിപ്പിച്ചിരുന്നു. 1967ല്‍ കര്‍ണ്ണാടകത്തില്‍ ജനിച്ച ജെയിന് മുനി കുട്ടിക്കാലത്ത് ബ്രഹ്മപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്. ആചാര്യശ്രീ കുന്തുസാഗര്‍ ജി മഹാരാജാണ് ജെയിന് മുനിയെ സന്യാസത്തിലേക്ക് ആനയിച്ചത്. മൃതശരീരം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: