പാലക്കാട്: ജില്ലയില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ജന്മഭൂമി അനുമോദിക്കുന്നു. ഇന്ന് രാവിലെ 10.30 ന് വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടക്കുന്ന പ്രതിഭാസംഗമം പാലക്കാട് എഡിഎം കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് മാനേജര്‍ കെ.പി. വിനോദ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സമ്മാന വിതരണോദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ചെറുകഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഡസ്ട്രിയല്‍ ഓപ്പറേഷന് റിസര്‍ച്ച് ഗ്രൂപ്പ് സിഇഒ ഡോ. ലതാ നായര്‍, നഗരസഭ കൗണ്‍സിലര്‍ എന്‍. ശിവരാജന്, എം.കെ. സില്‍ക്സ് മാനേജര്‍ ആര്. സുധീപ് സംസാരിക്കും.
ജന്മഭൂമിയും പാലക്കാട്ടെ പ്രമുഖ ടെക്സ്റ്റൈല്‍ സ്ഥാപനമായ എം.കെ. സില്‍ക്സ്, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐസിസിഎസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, കോറല്‍ മാനേജ്മെന്റ്, തൃശൂര്‍, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി, കരുണ മെഡിക്കല്‍ കോളേജ്, വിളയോടി, തൃശൂര്‍ ജില്ലയിലെ പ്രമുഖ ടെക്സ്റ്റൈല്‍ സ്ഥാപനമായ സില്‍ക്ക് കേന്ദ്ര എന്നിവര്‍ സംയുക്തമായാണ് പ്രതിഭാസംഗമം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: