കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിന്റെ പ്രധാന ഘടക കക്ഷിയാണ് ലീഗ്. അതുകൊണ്ടുതന്നെ എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും തങ്ങള്‍ പറഞ്ഞു.
സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളില്‍ അഭിപ്രായം വ്യത്യാസം ഉയര്‍ന്നതോടെയാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്. കൂടാതെ സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സിപിഎം സിവില്‍ കോഡിനെതിരെ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് തങ്ങള്‍ അറിയിച്ചത്. പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മുസ്ലിം സമുദായത്തില്‍ ഏക സിവില്‍ കോഡിനെതിരെ ഒറ്റമനസ്സാണ്. അത് ഹിന്ദുത്വയ്ക്കെതിരാണ്. ഏകീകൃത സിവില്‍ കോഡിനെതിരെ വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനായുള്ള ശ്രമത്തിന് ആര് മുന്‍ കൈ എടുത്താലും ഞങ്ങള്‍ സഹകരിക്കും. ലീഗ് പങ്കെടുക്കാത്തതിന് അവരുടെ ന്യായമുണ്ടാകുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: