കോട്ടയം: ഭഗവാന് ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമാണെന്ന് പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസ്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ കഥകള്‍ ഇന്നും പ്രസക്തമാണെന്ന് ബാലഗോകുലം 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ-ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
23 വര്‍ഷം മുമ്പ് കോഴിക്കോട് തളിക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്താണ് ബാലഗോകുലവുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഭഗവദ്ഗീതയുണ്ടായത് മഹാഭാരതത്തില്‍ നിന്നാണ്. ഗീത ലോകത്തിനുള്ള ഉപദേശമാണ്. വിഷലിപ്തമായ കാളിന്ദി നദിയെ ശുദ്ധീകരിക്കാന്‍ ശ്രീകൃഷ്ണന് നടത്തിയ പ്രയത്നം ഇന്നും പ്രസക്തമാണ്, അദ്ദേഹം തുടര്‍ന്നു.ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന് ഡോ. അനില്‍കുമാര്‍ രാഘവന് അധ്യക്ഷനായി.
ഗുരുപൂജയില്‍ ജസ്റ്റിസ് കെ.ടി. തോമസ്, ഡോ. അനില്‍കുമാര്‍ രാഘവന്, മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ഭാരത് ഹോസ്പിറ്റല്‍ എംഡി ഡോ. വിനോദ് വിശ്വനാഥന്, നാഗസ്വര വിദ്വാന് തിരുവിഴ ജയശങ്കര്‍, ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരി, സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, സാഹിത്യകാരന് കിളിരൂര്‍ രാധാകൃഷ്ണന്, ഭാരതീയ വിദ്യാഭവന് സെക്രട്ടറി പി.എ. ഷെറീഫ് മുഹമ്മദ് തുടങ്ങിയവരെ ആദരിച്ചു. ബാലഗോകുലം തിരുവനന്തപുരം മേഖലാ രക്ഷാധികാരി ഡി. നാരായണ ശര്‍മ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം മേഖല അധ്യക്ഷന്‍ വി.എസ്. മധുസൂദനന്, കോട്ടയം ജില്ല അധ്യക്ഷന്‍ പ്രതീഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: