കൊല്‍ക്കൊത്ത:പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമതയുടെ ബംഗാളില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പരക്കെ അക്രമവും കൊലപാതകങ്ങളും നടന്നതിനിടയില്‍ മറ്റൊരു വീഡിയോ വൈറലായി പ്രചരിക്കുന്നു. പോളിംഗ് ബൂത്തിലെ ബാലറ്റ് പെട്ടിയുമായി ഒരു യുവാവ് ഓടിപ്പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായി.
ബാലറ്റ് പെട്ടിയുമായി ഒരു യുവാവ് ഓടിപ്പോകുന്ന വീഡിയോ:
തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന ബംഗാളിലെ കൂച് ബിഹാറിലാണ് ഈ സംഭവം. ഒരു തെരഞ്ഞെടുപ്പ് ദിവസത്തില്‍ ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്തതാണ് മമതയുടെ ബംഗാളില്‍ നടന്നത്. കൂച്ച് ബിഹാറിലെ മതഭംഗയില് നിന്നാണ് ബാലറ്റ് പെട്ടിയുമയാി ഓടിപ്പോകുന്ന യുവാവിന്റെ ദൃശ്യം എത്തിയത്.
ഈ വീഡിയോ കണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രതികരിക്കുന്നത്. മമതയുടെ ബംഗാളില്‍ മാത്രമേ ഇത് നടക്കൂ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പേപ്പര്‍ ബാലറ്റുകള്‍ ആവശ്യപ്പെടുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം.
ഇത് ജനാധിപത്യത്തിന്റെ നൃത്തമോ അല്ല, ഇത് ഡെമോ- ക്രേസിയുടെ മാരത്തോണ്‍ ആണ് എന്ന് സത്യ പ്രതികരിക്കുന്നു. ശനിയാഴ്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം ഇത് മാത്രമല്ല നടന്നത്. ചിലയിടത്ത് ബാലറ്റ് പെട്ടികളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടിംഗിന് മുന്‍പേ ബാലറ്റുകള്‍ നിറയ്ക്കുന്നുണ്ട്. ചിലയിടത്ത് പോളിംഗ് ഏജന്റുമാരെ തുരത്തി ബൂത്തുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ചിലയിടത്ത് വോട്ടുകള്‍ നിറഞ്ഞ ബാലറ്റ് പെട്ടികള്‍ എടുത്ത് കാലിയാക്കുന്നതും കാണാം. 13 പേരാണ് വോട്ടിംഗ് ദിവസം കൊല്ലപ്പെട്ടത്. ഇതിന് മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് 17 പേര് കൊല്ലപ്പെട്ടിരുന്നു.
ബംഗാളില്‍ ത്രിതല വോട്ടിംഗാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നത്. 22 ജില്ലകളിലായി കിടക്കുന്ന 63,229 ഗ്രാമപഞ്ചായത്തുകളിലേക്കും 9730 പഞ്ചായത്ത് സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഡാര്‍ജലിംഗ്, കലിംപോങ് എന്നിവ ഉള്‍പ്പെടുന്ന 20 ജില്ലകളില്‍ 928 ജില്ല പരിഷത്തിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഇവിടെ ഗോര്ഖാലാന്റ് ടെറിറ്റോറിയല്‍ അഡ്മിനിസ്ട്രേഷനിലേക്കും സിലിഗുരി സബ് ഡിവിഷണല്‍ കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം ജൂലായ് 11ന് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: