ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷോട്ട് പുട്ട് താരം കരണ്‍വീര്‍ സിങ് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്ത്. ഡോപ്പിങ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് താരത്തെ പുറത്താക്കിയത്.
പരിശോധനയില്‍ കരണ്‍വീര്‍ നിരോധിത വസ്തു ഉപയോഗിച്ചതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്(എഎഫ്ഐ) നടപടി. ഡോപ്പിങ് ടെസ്റ്റ് പോസിറ്റീവ് ആയത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇക്കൊല്ലം മെയില്‍ റാഞ്ചിയില്‍ വച്ച് നടന്ന ഫെഡറേഷന് കപ്പിലും(19.05 മീറ്റര്‍) അടുത്തിടെ ഭൂവനേശ്വറില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലെയും(19.78 മീറ്റര്‍) പ്രകടനമികവാണ് താരത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അര്‍ഹനാക്കിയത്. പരിശോധനാ ഫലം പ്രതികൂലമായ സാഹചര്യത്തില്‍ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അയക്കണ്ടെന്നാണ് തീരുമാനം. ചാമ്പ്യന്‍ഷിപ്പിലെ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ സാന്നിധ്യമായി തേജീന്ദര്‍പാല്‍ സിങ് ടുര്‍ മാത്രമേ കാണൂ. റാഞ്ചിയിലും ഭൂവനേശ്വറിലും സ്വര്‍ണം നേടിയ താരമാണ് തേജീന്ദര്‍പാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: