Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കലാപനീക്കത്തിനെതിരെ ജാഗ്രതയുമായി ‘സഞ്ചരിക്കുന്ന രാജ്ഭവൻ’

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

Janmabhumi Online by Janmabhumi Online
Jul 8, 2023, 06:54 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത:  അക്രമപരമ്പരയ്‌ക്കിടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കലാപം  നിയന്ത്രിക്കുന്നതിന് ‘സഞ്ചരിക്കുന്ന രാജ്ഭവൻ’ നിരത്തിലിറങ്ങിയതോടെ പരാതിപ്രവാഹവുമായി സ്ഥാനാനാർത്ഥികളും സമ്മതിദായകരും.  

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി.  വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജനക്കൂട്ടവും സംഘർഷസാധ്യതയും കാണുന്നിടത്തൊക്കെ ഗവർണർ വാഹനം നിർത്തി ജനങ്ങളെ കേൾക്കുകയും അപ്പപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് നിർദേശം നൽകുകയും ചെയ്തു.  അതോടെ തിരഞ്ഞെടുപ്പ്പോ കമ്മീഷനും പൊലീസും കേന്ദ്രസേനയും കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലാപകലുഷിതമായ നോർത്ത് 24 പർഗാനാസ്, നാദിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്‌ക്കിടയിൽ ബസുദേവ്പൂർ എന്ന സ്ഥലത്ത് സിപിഎം സ്ഥാനാര്ഥികളുൾപ്പെട്ട ജനക്കൂട്ടം  ഗവർണറുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തി, തങ്ങളെ വോട്ടുചെയ്യാനനുവദിക്കുന്നില്ലെന്നും മർദ്ദിക്കുന്നുവെന്നും പരാതിപ്പെട്ടു. അപ്പോൾത്തന്നെ ഗവർണർ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥരടക്കമുള്ളവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് അടിയന്തര നിർദേശം നൽകി.

രാജ്ഭവനിൽ തുറന്ന ‘പീസ് റൂമി’ലേക്കും ‘ദ്രുത പരാതിപരിഹാര സെല്ലി’ലേക്കും വരുന്ന പരാതിപ്രവാഹത്തിന് പരിഹാരം കാണാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവവികാസം. ഗവർണറുടെ നിർദേശങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിച്ചതോടെയാണ് ഗവർണർ നേരിട്ടിടപെടാൻ നിർബന്ധിതനായത്. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുന്നതിന്തെ അന്തരീക്ഷമൊരുക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ  പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗവർണർ ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലൂടെയാണ് രാജ്ഭവൻ പ്രധാനമായും സഞ്ചരിക്കുന്നത്.  

സംസ്ഥാനത്ത് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.  നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്

Tags: സിവി ആനന്ദബോസ്രാജ്ഭവൻelectiongovernorപശ്ചിമബംഗാള്‍riot
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് എബിവിപി സംഘം നിവേദനം നല്‍കുന്നു
Kerala

രജിസ്ട്രാറുടെ നിയമനം; ഗവര്‍ണര്‍ക്ക് എബിവിപി നിവേദനം നല്‍കി

Kerala

പതിനാലടി ഉയരമുള്ള ശിവന്റെ വെങ്കല ശില്പം ഇന്ന് ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും

Kerala

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചിൽ പോലീസിന് ഗുരുതര വീഴ്ച; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവർണർ

Kerala

താര സംഘടന ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 15ന്

Kerala

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം; രജിസ്ട്രാർ ഡോ. കെ.എസ്. അനികുമാറിന് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies