തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയില്‍ കിണറിലെ മണ്ണുമാറ്റുന്നതിനിടയില്‍ മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി കുടുങ്ങിപ്പോയി. മുക്കോലയ്ക്കു സമീപം താമസിക്കുന്ന തമിഴ്നാട് പാര്‍വതിപുരം സ്വദേശി മഹാരാജന് (55) ആണ് കുടുങ്ങിയത്.
ശനിയാഴ്ചയാണ് സംഭവം. 90 അടിയോളം താഴ്ചയുള്ള കിണറില്‍ നാലു ദിവസം കൊണ്ട് കോണ്‍ക്രീറ്റ് ഉറ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ആയതിനാല്‍ താത്കാലത്തേയ്ക്ക് നിര്‍ത്തിവെച്ച പണി രാവിലെ പുനരാരംഭിക്കുകയായിരുന്നു.
വെള്ളം വറ്റിച്ച ശേഷം മുമ്പ് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാനായാണ് മഹാരാജന് കിണറ്റിലിറങ്ങിയത്. ജോലിക്കിടെ വീണ്ടും മണ്ണിടിച്ചില്‍ ശ്രദ്ധയില്‍പ്പെട്ട് മുകളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കിണറിന്റെ മധ്യഭാഗത്തെ കോണ്‍ക്രീറ്റ് തകരുകയും വെള്ളവും മണ്ണും ഇടിഞ്ഞുവീഴുകയുമായിരുന്നു. മഹാരാജനൊപ്പം ഉണ്ടായിരുന്ന തൊഴിലാളികളും ഫയര്‍ഫോഴ്സും രക്ഷാ പ്രവര്‍ത്തനം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: