കൊല്ലം: പ്രമുഖ സിനിമ നിര്‍മ്മാതാവ് അച്ചാണി രവി( കെ. രവീന്ദ്രനാഥന്‍ നായര്‍) അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
കശുവണ്ടി വ്യവസായത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ജനറല്‍ പിച്ചേഴ്സിന്റെ ഉടമയായിരുന്നു. 1967ല്‍ പുറത്തിറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രമായിരുന്നു ആദ്യം നിര്‍മ്മിച്ചത്. പി ഭാസ്കരന് ആയിരുന്നു സംവിധാനം നിര്‍വഹിച്ചത്.1968-ല്‍ ‘ലക്ഷപ്രഭു’, 1969-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും ജനറല്‍ പിക്ചേഴ്സിനുവേണ്ടി പി ഭാസ്കരന് സംവിധാനം ചെയ്തു.
‘അച്ചാണി’ 1973ല്‍ പുറത്തിറങ്ങി. എ. വിന്‍സന്റായിരുന്നു സംവിധാനം. 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന് ഒരുക്കി.എം ടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തത് 1982ലാണ്. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സംവിധാനം നിര്‍വഹിച്ചു.
ആകെ 14 സിനിമകള്‍ നിര്‍മിച്ചു. 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന് എന്ന സിനിമയില്‍ സ്ക്രീനിലെത്തി.’തമ്പ്’ എന്ന സിനിമയില്‍ ഭാര്യ ഉഷ പിന്നണി പാടി. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരം നേടിയിട്ടുണ്ട്. ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അംഗമായും ചലച്ചിത്ര വികസന കോര്പ്പറേഷന് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട് അച്ചാണി രവി.
പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍ എന്നിവരാണ് മക്കള്‍. രാജശ്രീ, സതീഷ് നായര്‍, പ്രിയ എന്നിവരാണ് മരുമക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: