കൊല്‍ക്കത്ത :പശ്ചിമ ബംഗാളില്‍ പത്താമത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. അക്രമസംഭവങ്ങളില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. വസ്തുവകകള്‍ക്കും നാശനഷ്ടം ഉണ്ടായി.
കൂച്ച്ബിഹാര്‍ ജില്ലയില്‍ ബി ജെ പി പോളിംഗ് ഏജന്റിനെ കൊലപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി ജെ പി ആരോപിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായിയെ കൊലപ്പെടുത്തി.
സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിച്ചു. വൈകിട്ട് അഞ്ച് മണി വരെ പോളിംഗ് തുടരും. സ്ഥാനാര്‍ത്ഥികളുടെ മരണവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും കാരണം 1,043 ബൂത്തുകളില്‍ വോട്ടെടുപ്പില്ല.
ഇതോടെ 60,593 ബൂത്തുകളിലായി 5 കോടി 67 ലക്ഷത്തി 21 ആയിരത്തിലാണ് 234 പേരാണ് വോട്ടവകാശം വിനിയോഗിക്കുക. ഡാര്‍ജിലിംഗും കലിംപോംഗും ഒഴികെ സംസ്ഥാനത്തെ ഇരുപത് ജില്ലകളിലും ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവിടങ്ങളില്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്യുന്നത്.
മൊത്തം ബൂത്തുകളുടെ 7.84 ശതമാനമായ 4,834 ബൂത്തുകള്‍ പ്രശ്നബാധിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അതേസമയം, വോട്ടിംഗിലെ കൃത്രിമം തടയാന്‍ ബാലറ്റ് പെട്ടിയിലും ബാലറ്റ് പേപ്പറിലും ക്യുആര്‍ കോഡുകളുണ്ട്. ഓരോ ജില്ലയിലും ഐഎഎസ് റാങ്കിലുള്ള പ്രത്യേക നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഇവരെ ബന്ധപ്പെടാനുള്ള പേരും ഫോണ്‍ നമ്പറും മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ടോള്‍ ഫ്രീ നമ്പറായ 1800 345 5553 കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാവിലെ 11 മണി വരെ 22.60 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: