ജലന്ധര്‍ : ദൈവമാണ് തന്നെ ജലന്ധറിലേക് അയച്ചത്. മിഷനറി ആകണം എന്നതായിരുന്നു ലക്ഷ്യമെന്ന് ഫ്രാങ്കോ മുളയ്‌ക്കല്‍. കുടുംബത്തിന്റെ എതിര്‍പ്പുകളെല്ലാം മറികടന്നാണ് താന്‍ മിഷനറി ആയത്. എല്ലാവര്‍ക്കും ലക്ഷ്യം ഉണ്ടാകണമെന്ന അബ്ദുള്‍ കലാം ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫ്രാങ്കോ ഇക്കാര്യം അറിയിച്ചത്.
വൈദികനും ബിഷപ്പുമാകാന്‍ തനിക്കായി, സഭയെ ഇത്രയും നാള്‍ നയിച്ചെന്നും ഫ്രാങ്കോ പറഞ്ഞു. ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് ജലന്ധറിലെ സെന്റ്‌മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച യാത്രയയ്‌ക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും നിര്‍ദ്ദേശമുണ്ടായിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കേയാണ് ഫ്രാങ്കോ ബിഷപ്പ് പദവിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. എന്നാല്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്ഥാനം രാജിവെയ്‌ക്കുകയാണെന്നാണ് ഫ്രാങ്കോ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: