തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നത് അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും വ്യക്തമാണ്. കേരളത്തിന്റെ വികസന പദ്ധതികള്‍, കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നിവയില്‍ നിരന്തരം ഇടപെടലും പ്രധാനമന്ത്രിയില്‍ മനിന്നുണ്ടാകുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്കണക്കിലെടുത്തുകൊണ്ടുള്ള നടപടികള്‍ മോദി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് 3250 -ഓളം കിലോമീറ്റര്‍ അകലെ ഗോരഖ്പൂരില്‍ ചെല്ലുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ കേരളമാണുള്ളത് അല്ലെങ്കില്‍ കേരളം ഉയര്‍ന്നുവന്നു. അവിടെവെച്ച് കേരളത്തിന്റെ സഹ പ്രഭാരി ഡോ. രാധാമോഹന്‍ അഗര്‍വാളിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ടാണ് ‘ഡോക്ടര്‍ സാബ്, കൈസാ ഹേയ് മേരാ കേരളാ’ എന്ന് പ്രധാനമന്ത്രി ചോദിച്ചത്. എന്റെ കേരളം എങ്ങിനെയുണ്ട് എന്ന് ചോദിക്കുന്ന പ്രധാനമന്ത്രി …….. ‘മേരാ കേരള ‘ എന്ന് പറയുമ്പോള്‍ അടുത്തുനിന്നവര്‍ക്കും ആശ്ചര്യം.
ഗീത പ്രസ് സന്ദര്‍ശനം, വന്ദേ ഭാരത് തീവണ്ടി ഉദ്ഘാടനം തുടങ്ങിയ വികസന പദ്ധതികളുടെ തുടക്കം കുറിക്കല്‍ എന്നിവയൊക്കെയായി ബന്ധപ്പെട്ട് നരേന്ദ്ര മോദി കഴിഞ്ഞ വെള്ളിയാഴ്ച (ഇന്നലെ) യുപി മുഖ്യമന്ത്രിയുടെ നഗരം കൂടിയായ ഗോരഖ്പൂരില്‍ ഉണ്ടായിരുന്നു. അപ്പോഴാണ് കേരളത്തിന്റെ പ്രഭാരി ഡോ. രാധാമോഹന്‍ അഗര്‍വാളിനെ കാണുന്നത്. രാജ്യസഭ എംപി -യായ ഡോ. അഗര്‍വാള്‍ ഗോരഖ്പൂര്‍ സ്വദേശിയാണ്. നാല് വട്ടം ഗോരഖ്പൂരിനെ യു. പി നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ആ മണ്ഡലം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒഴിഞ്ഞുകൊടുത്തു. യോഗി ഇത്തവണ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചതും അവിടെനിന്നാണ്. ഡോ. അഗര്‍വാളിന്റെ പത്നി മലയാളിയാണ്, തൃശൂര്‍ ജില്ലക്കാരി. അതുകൂടി കണക്കിലെടുത്താണ് മികച്ച സംഘാടകന്‍ കൂടിയായ അദ്ദേഹത്തെ നരേന്ദ്ര മോദി കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍ പിടിക്കാന്‍ സഹ പ്രഭാരിയായി നിയോഗിക്കുന്നത്.
‘കേരളത്തില്‍ നിന്ന് ഇത്തവണ അഞ്ച് – ആറ് സീറ്റുകള്‍ വരെ വിജയിക്കാന്‍ സാധിക്കണ’ മെന്ന പ്രത്യാശയും നരേന്ദ്ര മോദി പ്രകടിപ്പിച്ചു. അതിനു തക്കവണ്ണം കേരളം മാറുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. അതിനുതക്ക സംഘടനാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നറിയാം ……. സംഘടന സുസജ്ജമാണ്, എന്നാല്‍ വേണ്ടുന്ന ജാഗ്രത പുലര്‍ത്തണം, ….. ഡോ. അഗര്‍വാളിനോട് മോദിജി പറഞ്ഞു. അടുത്തുതന്നെ വീണ്ടും ‘മേരാ കേരളം ‘ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: