Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വരയുടെ സൂക്ഷ്മാവിഷ്‌ക്കാരം

ഭാഷാപോഷിണിയില്‍ വരയ്‌ക്കുന്ന ഭാസ്‌ക്കരനോടൊപ്പമാണ് ആദ്യമായി നമ്പൂതിരിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. എന്റെ സ്‌കെച്ച് ബുക്കില്‍ എന്റെ ചിത്രം അദ്ദേഹം വരച്ചു തന്നത് ആദ്യ അനുഗ്രഹമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 05:00 am IST
in Article

 മദനന്‍

ലോകത്ത് ജീവിച്ചിരിക്കുന്ന 99 ശതമാനം മലയാളികളും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകും. അവര്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന് കേട്ടിട്ടുമുണ്ടാകും. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെന്ന വലിയ ചിത്രകാരന്റെയടുത്ത് എത്താനാകുമെന്ന് ചെറുപ്പത്തില്‍ സ്വപ്‌നം കാണാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. വടകരയിലെ കോളജ് പഠനത്തിന് ശേഷം 1980 ലാണ് കോഴിക്കോട് എനിക്ക് ജോലി ലഭിക്കുന്നത്. അതോടുകൂടിയാണ് മഹാമേരുക്കളായ ചിത്രകാരന്മാരെ കാണാനും പരിചയപ്പെടാനും  അവരോടൊപ്പം കലാജീവിതം നയിക്കാനും എനിക്ക് കഴിഞ്ഞത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ ചേര്‍ന്നതിന് ശേഷമാണ് നമ്പൂതിരിയെ ആദ്യമായി കാണുന്നത്. ഭാഷാപോഷിണിയില്‍ വരയ്‌ക്കുന്ന ഭാസ്‌ക്കരനോടൊപ്പമാണ് ആദ്യമായി നമ്പൂതിരിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്. എന്റെ സ്‌കെച്ച് ബുക്കില്‍ എന്റെ ചിത്രം അദ്ദേഹം വരച്ചു തന്നത് ആദ്യ അനുഗ്രഹമായിരുന്നു.  

വരയ്‌ക്കാനുള്ള അതിയായ ആഗ്രഹം കാരണം കുറച്ച് ചിത്രങ്ങളുമായി ഞാന്‍ അന്ന് ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ തായാട്ട് ശങ്കരനെ കാണാന്‍ പോയി. ചാള്‍സ് എന്ന പ്രസിദ്ധ ചിത്രകാരന്‍ അന്ന് ദേശാഭിമാനിയിലായിരുന്നു. എന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതോടെ തായാട്ട് ശങ്കരന്‍ എനിക്ക് ചിത്രം വരയ്‌ക്കാന്‍ കഥകളയച്ചുതരാന്‍ തുടങ്ങി. അങ്ങനെയാണ് കേരളത്തിന്റെ കലാരംഗത്തേയ്‌ക്ക് എന്റെ രേഖാ ചിത്രങ്ങളും ഇടംപിടിച്ചത്. ഞാന്‍ അദ്ധ്യാപനവും ചിത്രംവരയുമായി കഴിഞ്ഞിരുന്ന അക്കാലത്താണ് മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മാതൃഭൂമി വിടുന്നത്.  എ.എസ്. നായര്‍ ആയിരുന്നു മാതൃഭൂമിയില്‍ അക്കാലത്തുണ്ടായിരുന്ന മറ്റൊരു ചിത്രകാരന്‍. ഇവരെ രണ്ടുപേരെയും മാതൃഭൂമിയിലെത്തിച്ചത് കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്ന എം.വി. ദേവനായിരുന്നു. മൂന്ന് പേരും ചോളമണ്ഡലത്തില്‍ പണിക്കരുടെ ശിഷ്യരായിരുന്നു. ദേവനും നമ്പൂതിരിക്കും ശേഷം മാതൃഭൂമി വാരികയില്‍ ചിത്രം വരയ്‌ക്കാനുള്ള ഉത്തരവാദിത്തം എ.എസ്സിന് മാത്രമായി. അപ്പോഴാണ് അദ്ദേഹം എന്നെ അന്വേഷിക്കുന്നത്. സ്‌കൂളിലെ ജോലി ഒഴിവാക്കി, നമ്പൂതിരിയുടെ ഒഴിവിലേക്ക് ഞാന്‍ മാതൃഭൂമിയിലെത്തി. 84 മുതല്‍ നമ്പൂതിരിയും മാതൃഭൂമിയുമായുള്ള എന്റെ ബന്ധം നിലയ്‌ക്കാതെ തുടര്‍ന്നു. നാലുപതിറ്റാണ്ടത്തെ അടുത്ത ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. ഒരുമിച്ച് വരയ്‌ക്കാനും, അദ്ദേഹത്തോടൊപ്പം ലളിതകലാ അക്കാദമി പോലുള്ള സ്ഥാപനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും എനിക്ക് കഴിഞ്ഞു. അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചപ്പോള്‍ അംഗമെന്ന നിലയില്‍ ഞാനുമുണ്ടായിരുന്നു.  

അതീവസൂക്ഷ്മതയോടെ ചിത്രകലയെ സമീപിച്ച നമ്പൂതിരി മലയാളിയ്‌ക്ക് മികച്ച രേഖാചിത്രങ്ങള്‍ നല്കി. രേഖാ ചിത്രങ്ങളിലൂടെ മലയാളിക്ക് അദ്ദേഹം പുതിയ ദൃശ്യസംസ്‌ക്കാരം നല്കുകയായിരുന്നു. കമ്പ്യൂട്ടറും ആധുനിക സങ്കേതങ്ങളും ഉള്ള ഇക്കാലത്ത് ഇതൊന്നുമില്ലാതെയാണ് വരകളിലൂടെ അദ്ദേഹം നല്ല ചിത്രങ്ങള്‍ മലയാളിക്ക് നല്കിയത്. സവിശേഷമായിരുന്നു ആ ചിത്രീകരണ രീതി. പ്രകൃതിയെ, മനുഷ്യ രൂപങ്ങളെ പ്രത്യേകിച്ച് സ്ത്രീരൂപങ്ങളെ, രേഖാചിത്രങ്ങളിലൂടെ നമ്പൂതിരി ആവിഷ്‌ക്കരിച്ചപ്പോള്‍ അത് മലയാളിക്ക് ചിത്രകലയിലെ പുതിയ അനുഭവമായി. അരവിന്ദന്റെ കലാസംവിധായകനായി സിനിമയിലും ശോഭിച്ചു. എം.ടി. വാസുദേവന്‍ നായരേയും സംവിധായകന്‍ അരവിന്ദനേയും നമ്പൂതിരിക്ക് കണ്ണും പൂട്ടി വരയ്‌ക്കാന്‍ കഴിയുമായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. നമ്പുതിരിയോടൊപ്പം യാത്ര ചെയ്യാനും നിരവധി ചിത്രകലാ ക്യാമ്പുകളില്‍ ഒരുമിച്ച് പങ്കെടുക്കാനും ലളിതകലാ അക്കാദമിക്കാലം എനിക്ക് അവസരം തന്നിട്ടുണ്ട്. മെറ്റല്‍ എന്‍ഗ്രേവിങ്ങിലൂടെ ശില്‍പകലയിലും അദ്ദേഹം മികവ് തെളിയിച്ചു. കേരളത്തേയും മലയാളസാഹിത്യത്തിലെ മികവാര്‍ന്ന കഥാപാത്രങ്ങളേയും അതിന്റെ സത്ത നഷ്ടപ്പെടാതെ സൂക്ഷ്മതയോടെ ആവിഷ്‌ക്കരിച്ച മറ്റൊരു ചിത്രകാരനില്ല. മലയാളത്തിന് ഉണ്ടായ തീരാനഷ്ടമാണ് നമ്പൂതിരിയുടെ വിയോഗം.

Tags: keralaartist namboothiriArt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.