വടക്കഞ്ചേരി: കനത്ത മഴ തുടരുന്നതിനിടെ ദേശീയപാത സര്‍വീസ് റോഡില്‍ ഉഗ്രശബ്ദത്തോടെ റോഡ് പൊട്ടിത്തകര്‍ന്നു. വടക്കഞ്ചേരി മേല്‍പാലവും തകര്‍ച്ചയില്‍. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത സര്‍വ്വീസ് റോഡില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
റോഡിന്റെ അടിയില്‍ ഉറവ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഭാഗം ഉയര്‍ന്നു വരുകയും, വാഹനങ്ങള്‍ കടന്ന് പോയപ്പോള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടുകയുമായിരുന്നു. റോഡ് വിണ്ടുകീറിയതിനെ തുടര്‍ന്ന് ഉള്ളില്‍ നിന്നും പത്ത് മിനിറ്റോളം വെള്ളം പുറത്തേക്ക് ഒഴുകി. ആലത്തൂര്‍ തഹസില്‍ദാര്‍ ജനാര്‍ദ്ദനനും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ജിയോളജി വകുപ്പും സ്ഥലത്ത് പരിശോധന നടത്തി. റോഡിന്റെ ടാറിങിലേക്ക് വെള്ളമിറങ്ങിയതിനെ തുടര്‍ന്നുള്ള മര്‍ദ്ദമാണ് തകര്‍ച്ചയ്‌ക്ക് കാരണമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ജില്ലാ ജിയോളജിസ്റ്റ് എം. വി. വിനോദ് പറഞ്ഞു. ഇതിനിടെ മഴ കനത്തതോടെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ തൃശൂരിലേക്ക് പോകുന്ന ഭാഗത്ത് വന്‍ കുഴികള്‍ രൂപപ്പെട്ടു.
നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് പാലം ഇടയ്‌ക്കിടെ കുത്തിപൊളിച്ച് പണിയുന്നതിനോടൊപ്പം കുഴികള്‍ കൂടി രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: