താനൊരു മുസ്ലീമാണെന്നോ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായ ഒരാളാണെന്നോ തോന്നിയിട്ടില്ലെന്ന് നടി ഹുമ ഖുറേഷി. ഇന്ത്യയിലെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യു എസ് സന്ദര്‍ശനത്തിനിടെ മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചതിനെ കുറിച്ചും നടി പ്രതികരിച്ചു.
അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസിപൂര്‍ എന്ന ചിത്രത്തിലൂടെയാണ് ഹുമ ഖുറേഷി പ്രശസ്തയായത്. അടുത്തിടെ നടി നല്കിയ അഭിമുഖത്തില്‍ സിനിമയില്‍ വിവേചനം അനുഭവപ്പെടുന്നുണ്ടോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ എവിടെ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുന്നതെന്ന് മനസിലാകുന്നില്ലെന്ന് നടി പ്രതികരിച്ചു.
പ്രധാനമന്ത്രി മോദിയുടെ സമീപകാല യുഎസ് സന്ദര്‍ശനത്തില്‍ മുസ്ലീം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തോട് ചോദ്യം ഉന്നയിച്ചതില്‍ നിന്നാണ് ഇതിന്റെ ഉത്ഭവമെന്ന് നടി പറയുന്നു. തന്റെ പിതാവ് ദല്‍ഹിയിലെ കൈലാഷ് കോളനിയില്‍ റെസ്റ്റാറന്റ് നടത്തുകയാണ്. മറ്റുളളവര്‍ക്ക് മുസ്ലീം എന്ന നിലയില്‍ വ്യത്യസ്ത അനുഭവമുണ്ടായിട്ടുണ്ടാകാം. എന്തായാലും ചോദ്യങ്ങള്‍ ചോദിക്കണം. സര്‍ക്കാര്‍ മറുപടി പറയാന്‍ ബാധ്യസ്ഥമാണെന്നും നടി പറഞ്ഞു.
ഹുമ ഖുറേഷിയുടെ പുതിയ ചിത്രം തര്ല അടുത്ത ദിവസം തിയേറ്റിലെത്തും. പാചക വിദഗ്ധ തര്ല ദലാലിനെ കുറിച്ചുളള ബയോപിക് ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: