തുറവൂര്‍: പട്ടികജാതി കുടുംബത്തെ വെള്ളത്തിലാക്കി എഴുപുന്ന പഞ്ചായത്ത്. പന്ത്രണ്ടാം വാര്‍ഡ് മാടമ്പിത്തറ വീട്ടില്‍ ഷാജിയും കുടുംബവും വെള്ളക്കെട്ടില്‍ സമാനതകളില്ലാത്ത ദുരിതമാണനുഭവിക്കുന്നത്. ഷാജിയും, ഭാര്യ മിനിയും വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളുമാണ് ഈ വീട്ടില്‍ താമസം. വീടിന് ചുറ്റും മുട്ടറ്റം വെള്ളമാണ്. സെപ്റ്റിക് ടാങ്ക് വെള്ളത്തിനടിയില്‍. വെള്ളത്തില്‍ നീന്തിയാല്‍ കാല് ചൊറിഞ്ഞ് പൊട്ടുന്നു.
പരിഹാരത്തിനായി വര്‍ഷങ്ങളായി ജില്ലാ കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, മറ്റ് അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ആറ് സെന്റ് സ്ഥലത്താണ് ഷാജി താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഒന്നര ഏക്കറോളം വരുന്ന കൃഷി ചെയ്തിരുന്ന പാടമായിരുന്നു. പാടത്തിന് വശങ്ങളില് നീരാെഴുക്കിനായി തോുകളുമുണ്ടായിരുന്നു. ഒരു ദിവസം ഡസന്‍ കണക്കിന് ടിപ്പര്‍ ലോറികളില്‍ പൂഴിയെത്തി പാടം നികര്ത്തിത്തുടങ്ങി. പ്രാദേശിക സിപിഎം നേതൃത്വം പൂഴിമേല്‍ കൊടി കുത്തി. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോയും നല്കി. എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞപ്പാേള്‍ ‘തടസ്സം’ നീക്കി പാടം നികത്തല്‍ പുനരാരംഭിച്ചു.
പഞ്ചായത്തധികൃതരും, പാര്‍ട്ടിക്കാരും ഒത്താശ ചെയ്തില് ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോള്‍ നികത്തിയ സ്ഥലത്ത് വമ്പന്‍ കമ്പനി ഗോഡൗണ്‍ ഉയര്‍ന്നു. ഏഴ് അടി വീതിയില്‍ ചുറ്റുമതിലും കെട്ടിയതോടെ പ്രദേശങ്ങള്‍ വന്‍ വെള്ളകെട്ടിലായി. കമ്പനിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ പ്രദേശത്തു നിന്ന് മഴ വെള്ളം ഒഴുകി സമീപത്തെ കായലില്പ്പതിക്കുന്ന തരത്തില്‍ കാന നിര്‍മ്മിക്കാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പാലിച്ചില്ല. പിന്നീട് 2008 തണ്ണീര്‍ത്തട നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിന് പരാതി കളക്ടര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയെങ്കിലും അദാലത്തില്‍ ഒതുങ്ങി.
ബെര്‍ജര്‍ പെയിന്റ് കമ്പനിയുടെ ഗാേഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്ത് ഫണ്ടില്‍പ്പെടുത്തി കാന നിര്‍മ്മിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പഞ്ചായത്ത് ഉറപ്പു നല്‍കിയതായി ഷാജി പറഞ്ഞു. അതും നടന്നില്ല.
വെള്ളകെട്ടില്പ്പെടുത്തി കുംടുംബങ്ങളെ നരകിപ്പിച്ച് വിറ്റ് പോകാനുള്ള സമ്മര്ദ്ദതന്ത്രമാണിതെന്നും നാട്ടുകാര്‍ പറയുന്നു. ഷാജിയുടേയും കുടുംബത്തിന്റെയും ദുരിതാവസ്ഥ മനസ്സിലാക്കാന്‍ ബിജെപി എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് സുധാദേവി, എസ്സി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സജീവന്, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ വീട്ടിലെത്തി. പ്രശ്ന പരിഹാരത്തിനായ് പ്രക്ഷാേഭത്തിന് ഒരുങ്ങുകയാണ് ബിജെപി പ്രാദേശിക നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: