ദുബായ് :: കാമുകന്റെ ഭാര്യയെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യന്‍ യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് യു എ ഇ കോടതി. അബുദാബി ദിനപത്രമായ ദി നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
38 കാരിയായ യുവതി ഭര്‍ത്താവുമായുള്ള 15 വര്‍ഷത്തെ ബന്ധത്തെക്കുറിച്ച് ഭാര്യയോട് പറയാന്‍ എത്തിയതിന് പിന്നാലെയാണ് സംഭവം. കാമുകന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് പുറകില്‍ രണ്ട് തവണ കുത്തുകയായിരുന്നു.
ഒക്ടോബറിലാണ് ദുബായില്‍ വച്ച് ആക്രമണം നടന്നത്. ഭാര്യക്ക് നേരെ നടന്ന ആക്രമണത്തെ ഭര്‍ത്താവ് പ്രതിരോധിച്ചെങ്കിലും കുത്തേല്‍ക്കുകയായിരുന്നു. കുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും അക്രമം നടത്തിയ യുവതി പിന്നീട് പൊലീസിനോട് പറഞ്ഞു.
ഇന്ത്യാക്കാരന് തന്നെയായ തന്റെ കാമുകന് 2019 ല്‍ തന്നെ യു എ ഇയില്‍ കൊണ്ടുവന്നു. ഷാര്‍ജയിലെ ഒരു വാടക അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ച് താമസിച്ചുവെന്നും അതിക്രമം നടത്തിയ യുവതി പറഞ്ഞു.
അതേസമയം ശിക്ഷിക്കപ്പെട്ട യുവതി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് കേസ് അപ്പീല്‍ കോടതിയിലേക്ക് മാറ്റി.ഈ കേസിലെ ആദ്യ വാദം ഈ മാസം 26ന് നടക്കും.
എന്നാല്‍ അക്രമം നടത്തിയ യുവതി 11.45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടണമെന്നും വലിയ തുക ആവശ്യപ്പെട്ട് സിവില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: