കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലാണ് ക്യാമ്പുകള്‍ തുറന്നത്. 31 പേര്ക്യാമ്പിലുണ്ട്. കണ്ണമാലി സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ ക്യാമ്പില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
കണയന്നൂര്‍ താലൂക്കില്‍ കാക്കനാട് സെന്റ് മേരീസ് മലങ്കര ചര്‍ച്ച് ഹാള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 9 കുടുംബങ്ങളുണ്ട്. മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങള്‍ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സന്ദര്‍ശിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സമീപത്തെ പെട്ടിയും പറയും, വിവേകാനന്ദ തോട്, എം.ജി റോഡില്‍ പത്മയ്ക്ക് സമീപം കാന വൃത്തിയാക്കുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
നഗരത്തിലെ കാനകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ മുടക്കമില്ലാതെ തുടരാന്‍ കോര്പറേഷന് കളക്ടര്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്, ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യുറിമാരായ ഗോവിന്ദ് പത്മനാഭന്,എ ജി സുനില്‍കുമാര്‍, കോര്പ്പറേഷന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.എന്‍ ബിജോയ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ജി സുരേഷ്, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര് രമ്യ, പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.എം സ്വപ്ന, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ടി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: