ലിമെറിക്ക് : അയര്‍ലണ്ടിലെ ലിമെറിക്കില്‍ ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ മിക്സഡ് ടീം കോമ്പൗണ്ട് ഇനത്തില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ടീം.ഇന്ത്യന്‍ താരങ്ങളായ പ്രിയാന്‍ഷും അവ്നീത് കൗറുമാണ് സ്വര്‍ണം നേടിയത്.
ഇസ്രായേലിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 146-144 .
കേഡറ്റ് മിക്സഡ് കോമ്പൗണ്ട് ഇനത്തില്‍ ഇന്ത്യയുടെ മാനവ് ജാദവും ഐശ്വര്യ ശര്‍മ്മയും വെങ്കലം നേടി. മെക്സിക്കോയെയാണ് പരാജയപ്പെടുത്തിയത്. ലോക അമ്പെയ്ത്ത് യുവ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 3 ന് ആരംഭിച്ച് 9ാം തീയതി വരെ പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലെ ലിമെറിക്ക് സര്‍വകലാശാലയിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: