മലപ്പുറം: നിലമ്പൂര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ട് പേര്‍ക്കായി അമരമ്പലം പുഴയില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു. ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട അമരമ്പലം സ്വദേശിനി സുശീല (60), കൊച്ചുമകള്‍ അനുശ്രീ(12) എന്നിവര്‍ക്കായാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. ഇന്നലെ വൈകുന്നേരം 5.30 വരെ ഇവര്‍ക്കായി തെരച്ചില്‍ നടത്തി അവസാനിപ്പിച്ചിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം സൗത്ത് കടവില്‍ ഇറങ്ങിയത്. അമ്മയും മൂന്ന് മക്കളും മുത്തശിയുമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവര്‍. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ രക്ഷപെടുത്തി.
സുശീലയേയും അനുശ്രീയേയും കാണാതാവുകയായിരുന്നു. നിലവില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: