ചെറുതുരുത്തി: കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥനെതിരെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ആറങ്ങോട്ടുകരയിലെ വില്ലേജ് അസിസ്റ്റന്റ് ടി. അയ്യപ്പന്‍ നടത്തിയ എല്ലാ ക്രമക്കേടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്, പുതുശ്ശേരി കരുവാന്‍പടി കൂട്ടുകൃഷി സംഘം കണ്‍വീനറും, പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. കെ. ദേവദാസാണ് തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് പരാതി നല്‍കിയത്.
ഇദ്ദേഹം ഇതിന് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. അതുകൊണ്ട് ഇദ്ദേഹം നടത്തിയിട്ടുള്ള എല്ലാ നിയമവിരുദ്ധമായ നടപടികളും പുറത്തുകൊണ്ട് വന്ന് ഇദ്ദേഹത്തിന്റെ പ്രമോഷനടക്കമുള്ളവ തടയണമെന്നും, കൂടാതെ ഇദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ദേവദാസ് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: